പഗോഡ ശൈലിയിലുള്ള നിര്‍മ്മിതിക്ക് പ്രശസ്തമാണ് നഗ്ഗറിലെ ത്രിപുര സുന്ദരി ക്ഷേത്രം. ഗോപുരാഗ്രത്തോടെയുള്ള മേലാപ്പോട് കൂടി വ്യത്യസ്ഥമായ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിനു പ്രധാനമായും മൂന്നു മേല്ക്കൂരയുണ്ട്. ഗജ ദൈവമായ ഗണേശന്, സ്ഥിതി പരിപാലകനായ വിഷ്ണു സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് എന്നീ പ്രതിഷ്ടകള്‍ ഇവിടെ യാത്രികര്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും. കുടാതെ ത്രിപുര രാക്ഷസന്റെ വിഗ്രഹവും ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.
നുറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജാ യശോദാപാല് പണി കഴിപ്പിച്ച ക്ഷേത്രമാണിത്. ഇവിടുത്തെ ദേവി ഒരിക്കല്‍ ചിലന്തിയായി മാറി ഒരു ചിലന്തി വലയുടെ രൂപത്തില്‍ നെയ്തെടുത്തതാണ് ഈ ക്ഷേത്രം എന്നു സൂചിപ്പിക്കുന്ന ഐതിഹ്യങ്ങളും ഇവിടെ നില നില്‍ക്കുന്നുണ്ട്. 'ശര്‍ഹി ജത്ര' എന്ന പേരില്‍ വര്‍ഷം തോറും മെയ് മാസത്തില്‍ ഒരു ഉത്സവം നടക്കുന്നുണ്ട്. ഉത്സവത്തില്‍ പങ്കു കൂടാനായി ഒട്ടേറെ സഞ്ചാരികള്‍ ആ സമയത്ത് എവിടെ എത്തിച്ചേരുന്നു. നഗ്ഗര്‍ ബസ് സ്റ്റോപ്പിന് വളരെ അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.