ഈജിപ്റ്റിലെ പിരമിഡ് നിര്‍മ്മാണ മാതൃകയിലുള്ള ക്ഷേത്രമാണിത്. കൃഷ്ണനും രാധയുമാണ് മുരളീധര്‍ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തികള്‍. കൂടാതെ ഹൈന്ദവ പുരാണങ്ങളിലെ പക്ഷിയായ ഗരുഡന്‍, വിഷ്ണു ലക്ഷ്മി ദേവകളുടെ ലക്ഷ്മി നാരായണ എന്നീ വിഗ്രഹങ്ങളും ഇവിടെ പ്രതിഷ്ടിച്ചിട്ടുണ്ട്. മധ്യകാലത്ത് നിര്‍മ്മിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ ക്ഷേത്രം ഒട്ടേറെ കാലത്തോളം രാജഭരണത്തിനു കീഴിലായിരുന്നു. നഗ്ഗറിലെത്തുന്ന സഞ്ചാരികളുടെയും തീരത്ഥാടകരുടെയും പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നാണ് മുരളീധര്‍ ക്ഷേത്രം.



Click it and Unblock the Notifications