ജാമു പര്‍വ്വതത്തില്‍ നിന്നാല്‍ രേണുക തടാകവും, അതിന്‍റെ ചുറ്റുമുള്ള ഇടതൂര്‍ന്ന വനവും വ്യക്തമായി കാണാന്‍ സാധിക്കും. തടാകത്തില്‍ നിന്ന് എട്ടുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിശ്വാസമനുസരിച്ച് ജംദാഗ്നിയെന്ന ഋഷിവര്യന്‍ ജാമുപര്‍വ്വതത്തിന്‍റെ മുകളിലുള്ള ഒരു ചെറിയ ക്ഷേത്രത്തില്‍ ധ്യാനിച്ചിരിക്കാറുണ്ടായിരുന്നു. ഹിന്ദുപുരാണമനുസരിച്ച് സപ്തര്‍ഷികളില്‍ പെട്ട ഒരാളാണ് ജംദാഗ്നി. ഇദ്ദേഹത്തിന്‍റെ മകനായ പരശുരാമന്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമാണ്.
ഒരു നടപ്പാതയിലൂടെ പര്‍വ്വതമുനമ്പിലെത്തിച്ചേരാം.സമുദ്രനിരപ്പില്‍ നിന്ന് 932 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലം ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്.



Click it and Unblock the Notifications