സിരമാമുര് ജില്ലയിലെ ദദാഹുവിലാണ് രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്ക്. നഹനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 402.80 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ മേഖലിയിലാണ് രേണുക തടാകവും. ജൈവവൈവിധ്യ കലവറയാണ് ഈ പാര്‍ക്ക്. സിംഹവാലന്‍ കുരങ്ങ്, ഏഷ്യന്‍ സിംഹം, ചുവപ്പ് കാട്ടുകോഴി,കൃഷ്ണമൃഗം, മാന്‍, ഹിമാലയന്‍ കരടി തുടങ്ങിയവയുടെ ആവാസകേന്ദ്രമാണ് ഇവിടം.
കറുത്ത കൊറ്റി, മയില്‍ തുടങ്ങി വിവിധങ്ങളായ പക്ഷികളുടെ ഒരു വന്‍ ആവാസ കേന്ദ്രം കൂടിയാണ് ഈ പാര്‍ക്ക്. കാനനയാത്ര, ബോട്ടിങ്ങ്, ട്രെക്കിങ്ങ് എന്നിവയൊക്കെ ഇവിടെ സാധ്യമാണ്. വൈല്‍ഡ് ലൈഫ് പാര്‍ക്കിനുള്ളില്‍ ചെറിയൊരു കാഴ്ച ബംഗ്ലാവുമുണ്ട്. ടൂറിസ്റ്റുകള്‍ക്ക് സഹായമായി കഫറ്റീരിയയും, ടൂറിസ്റ്റ് ബംഗ്ലാവും ഇവിടെയുണ്ട്. രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്കിനടുത്തായി ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.