പെരുമകള്‍ ഒരുപാടുള്ള തമിഴ്നാട്ടിലെ ചെറുനഗരമാണ് നാമക്കല്‍. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന ചരിത്രം ഉറങ്ങുന്ന നഗരം, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തെക്കേ ഇന്ത്യയിലെ കോഴി വളര്‍ത്തലിന് പേരു കേട്ട നഗരം. ഇങ്ങനെ ഈ നഗരത്തിന്‍റെ പെരുമകള്‍ നീളുകയാണ്. തെക്കേ ഇന്ത്യയില്‍ ഏറ്റവുമധികം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഉള്ളതും ഈ ജില്ലാ ആസ്ഥാനത്തിലാണ്. വിനോദസഞ്ചാരികള്‍ക്കായി നിരവധി കാഴ്ചകളാണ് നാമക്കലും പരിസരവും ഒരുക്കിവെച്ചിട്ടുള്ളത്. നന്നായി കാത്തുസൂക്ഷിക്കുന്ന നഗരവും പരിസരവും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകും നല്‍കുക. 1997ലാണ് സേലം ജില്ലയില്‍ നിന്ന് വേര്‍പ്പെടുത്തി നാമക്കല്‍ ജില്ല രൂപവത്കരിച്ചത്.
നാമക്കലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
ചരിത്രപെരുമ ഉറങ്ങുന്ന നിരവധി ക്ഷേത്രങ്ങളും ആരാധനാ സ്ഥലങ്ങളും നാമക്കലിലും പരിസരത്തുമുണ്ട്. ആഞ്ജനേയര്‍ ക്ഷേത്രം, നരസിംഹര്‍ ക്ഷേത്രം, കൂളിപ്പാട്ടി മുരുഗന്‍ ക്ഷേത്രം, താത്താഗിരി മുരുഗന്‍ ക്ഷേത്രം, തിരുച്ചെങ്കോട് അര്‍ധനാരീശ്വര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടെയുള്ള ചില പ്രമുഖ ക്ഷേത്രങ്ങള്‍. നാമക്കല്‍ ദുര്‍ഗം കോട്ട, റോക്ഫോര്‍ട്ട്, നൈനാമലൈ എന്നിവയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുക തന്നെ ചെയ്യും.
ചരിത്രത്തിലേക്ക് ഒരു യാത്ര
നഗരത്തിന്‍െറ മധ്യ ഭാഗത്ത സ്ഥിതി ചെയ്യുന്ന നാമഗിരി മലനിരകളില്‍ നിന്നാണ് ഈ പേര് ഉണ്ടായതെന്നാണ് ചരിത്രം. കൊങ്കുനാട് മേഖലയുടെ ഭാഗമായിരുന്ന ഇവിടത്തെ രാജാവായിരുന്നു അടിയാമന്‍ വംശത്തിലെ ഗുണശീലന്‍. ഇദ്ദേഹവും പല്ലവ രാജവംശവും തമ്മിലുള്ള വിവാഹ ബന്ധത്തിന് ശേഷമാണ് നാമക്കലില്‍ ശില്‍പ്പഭംഗി തുളുമ്പുന്ന ക്ഷേത്രങ്ങളും മറ്റും നിര്‍മിച്ച് തുടങ്ങിയത്. രംഗനാഥ സ്വാമി ക്ഷേത്രം, നരസിംഹ സ്വാമി ക്ഷേത്രം എന്നിവ ഇദ്ദേഹത്തിന്‍െറ ഭരണകാലത്ത് നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. പിന്നീട് ചോള രാജാക്കന്‍മാരും ഹൊയ്സാല രാജാക്കന്‍മാരും ഇവിടം കീഴടക്കി. പതിനാലാം നൂറ്റാണ്ട് വരെ ഈ രണ്ട് രാജാക്കന്‍മാരുടെയും ഭരണമായിരുന്നു. പിന്നീട് വിജയനഗര രാജാക്കന്‍മാരും മധുര നായക രാജാക്കന്‍മാരും ബീജാപൂര്‍ സുല്‍ത്താന്‍, ഗൊല്‍ക്കൊണ്ട മൈസൂര്‍ രാജാക്കന്‍മാര്‍, മറാത്തക്കാര്‍,ഹൈദര്‍ അലി എന്നിവരും ഇവിടം ഭരിച്ചു. ഹൈദര്‍ അലിയില്‍ നിന്ന് ഇവിടം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. എല്ലാ ഭരണകര്‍ത്താക്കളും മേഖലയുടെ സാംസ്കാരിക മേഖലകളില്‍ തനത് മുദ്രകള്‍ പതിപ്പിച്ചാണ് കടന്നുപോയത്.
കാലാവസ്ഥ
തമിഴ്നാട്ടിലെ മറ്റു നഗരങ്ങളെ പോലെ കടുത്ത വേനല്‍ചൂടാണ് ഇവിടെയും അനുഭവപ്പെടുന്നത്. മഴക്കാലത്തിന് ശേഷമുള്ള മാസങ്ങളില്‍ താപനില മിതമായിരിക്കും. ഈ സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ നല്ലത്.
എങ്ങനെയത്തൊം
പല പ്രമുഖ നഗരങ്ങളോടും അടുത്താണ് നാമക്കല്‍. മികച്ച റോഡ് സൗകര്യമുള്ളതിനാല്‍ ഇവിടെ എത്തിപ്പെടുക പ്രയാസമുള്ള കാര്യമല്ല.



Click it and Unblock the Notifications