നഞ്ചന്‍ഗുഡിലെക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ശ്രീരാഘവേന്ദ്ര സ്വാമി മഠം. പ്രതീക സന്നിധി എന്നും ഇതിന് പേരുണ്ട്. സാധാരണ വൃന്ദാവനമല്ലാതെ സഞ്ചാരികള്‍ക്ക് മഠത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീരാഘവേന്ദ്ര സ്വാമിയുടെ ഒരു പ്രമതിമ കാണാന്‍ സാധിക്കും. ഇന്ന് ലോകത്തുള്ള ശ്രീരാഘവേന്ദ്ര സ്വാമിയുടെ ഏക പ്രതിമയാണ് ഇത്.
ശ്രീ മാധചാര്യരുടെ മൂലപരമ്പരയെ തുടര്‍ന്ന് രായരുമഠത്തിലെ പീഠം 1836 മുതല്‍ 1861 വരെ ശ്രീ സുജ്‌നനേന്ദ്ര തീര്‍ത്ഥര്‍ അലങ്കരിച്ചു. ശ്രീ സുജ്‌നനേന്ദ്ര തീര്‍ത്ഥ, ശ്രീ സുബോധേന്ദ്ര തീര്‍ത്ഥ, ശ്രീ സുപ്രജ്‌നേന്ദ്ര തീര്‍ത്ഥ, ശ്രീ സുകൃതേന്ദ്ര തീര്‍ത്ഥ എന്നിവരുടെ ശേഷിപ്പുകളടങ്ങിയ പഞ്ച വൃന്ദാവനമാണ് ശ്രീരാഘവേന്ദ്ര സ്വാമി മഠത്തിലെ മറ്റൊരു സവിശേഷ കാഴ്ച.



Click it and Unblock the Notifications