നഞ്ചന്ഗുഡിലെക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് നഞ്ചന്‍ഗുഡ് പാലം. 1735ലാണ് നഞ്ചന്‍ഗുഡ് പാലം നിര്‍മിച്ചത്. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പാലമാണിത് എന്ന് കരുതപ്പെടുന്നു. റെയില്‍വേ ട്രാക്കും മറ്റ് വാഹനങ്ങള്‍ പോകുന്ന റോഡുമുണ്ട് നഞ്ചന്‍ഗുഡ് പാലത്തില്‍. ഇന്ത്യന്‍ ഗവണ്മെന്റ് ഈ പാലത്തെ പൈതൃക സ്മാരകമാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.