നഞ്ചന്ഗുഡിലെക്കുള്ള യാത്രയില്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് നൂറ്റെട്ടു ദിവ്യങ്ങളായ ശിവക്ഷേത്രങ്ങളിലൊന്നായ നഞ്ചുണ്ടേശ്വരക്ഷേത്രം. ദക്ഷിണ കാശി എന്നു വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ലിംഗവിഗ്രഹമാണ്. ദ്രാവിഡ വാസ്തുവിദ്യാരീതിയില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രം ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്നു. പ്രാചീനകാലത്ത് പരമശിവന് ഇവിടെ കുടപാര്ത്തിരുന്നു എന്നാണ് ഐതിഹ്യം. ഗംഗന്മാരാണ് നഞ്ചുണ്ടേശ്വരക്ഷേത്രം പണികഴിപ്പിച്ചത്.
പിന്നീട് ഹൊയ്സാലരാജാക്കന്മാര്‍ ഇത് പുരനര്നിര്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്നത്തെ രീതിയിലാക്കുകയായിരുന്നു. മൈസൂര്‍ രാജാക്കന്മാരായിരുന്ന ഹൈദര്‍ അലിക്കും പുത്രന് ടിപ്പു സുല്‍ത്താനും നഞ്ചന്‍ഗുഡുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. നഞ്ചന്‍ഗുഡിലെ ശിവനെ ഭജിച്ചതോടെ ടിപ്പുവിന്റെ പ്രിയപ്പെട്ട ആനയ്ക്ക് രോഗശാന്തിയുണ്ടായി എന്നൊരു കഥയുണ്ട്. ഈ ക്ഷേത്രത്തിന് ഇപ്പോഴും രോഗശമന ശക്തിയുണ്ട് എന്നാണ് ഭക്തരുടെ വിശ്വാസം.
മാസം തോറും ഇവിടെ രഥോല്‍സവം നടക്കുന്നുണ്ട്. മേടമാസത്തിലേയും തുലാമാസത്തിലേയും രഥോത്സവം ദൊഡ്ഡെ ജാത്രെ എന്ന പേരില്‍ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ ലിംഗവിഗ്രഹമാണ്. പാര്‍വ്വതി, കാര്ത്തികേയന്, ഗണപതി, ചണ്ഡികേശ്വര മുതലായ ദേവന്മാരെയും അഞ്ച് രഥങ്ങളിലായി കാണാം.