നാസിക്കിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് കാലാരാം ക്ഷേത്രം. 1794 ല്‍ ഗോപികാഭായി പേഷ്വയാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. കറുത്ത കല്ലില്‍ തീര്‍ത്ത കാലാരാം ക്ഷേത്രത്തിന്റെ നിര്‍മിതിയും കൊത്തുപണിയും ത്രയംബകേശ്വര ക്ഷേത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ്. നാസിക്കില്‍ത്തന്നെയുള്ള മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ത്രയംബകേശ്വര ക്ഷേത്രം. 70 മീറ്റര്‍ ഉയരമുണ്ട് കാലാരാം ക്ഷേത്രത്തിന്. പിച്ചള കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയില്‍ സ്വര്‍ണം പതിച്ചിരിക്കുന്നു. ശ്രീരമാന്‍, സീത, ലക്ഷ്മണന്‍ എന്നിവരാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകള്‍. സമീപത്തായി ഗണപതി, ഹനുമാന്‍ എന്നിവരുടെ ക്ഷേത്രങ്ങളും കാണാന്‍ സാധിക്കും.



Click it and Unblock the Notifications