നാസിക്കിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് രാംകുണ്ഡ് ടാങ്ക്. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച രാംകുണ്ഡ് കാണാന്‍ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. 1696 ല്‍ ചിത്തറാവു ഖണ്ഡാര്‍ക്കറാണ് രാംകുണ്ഡ് നിര്‍മിച്ചത്. ഭീമാകാരനായ ഈ ടാങ്ക് 27 * 10 മീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. വനവാസക്കാലത്ത് ശ്രീരാമനും ഭാര്യ സീതയും ഇവിടെ കുളിച്ചിരുന്നതായാണ് ഐതിഹ്യം.
മരിച്ചവരുടെ ചിതാഭസ്മം ഇവിടയൊഴുക്കി മോക്ഷത്തിലര്‍പ്പിക്കാനായി നിരവധി ആളുകള്‍ ഇവിടെയെത്തിച്ചേരുന്നു. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ ചിതാഭസ്മം ഇവിടെ നിമഞ്ജനം ചെയ്യപ്പെട്ടിട്ടുണ്ട്. രാംകുണ്ഡില്‍ മുങ്ങിനിവരാനായി മാത്രം നിരവധി തീര്‍ത്ഥാടകര്‍ ഇവിടെയെത്തുന്നു. നാസിക്കില്‍ നിന്നും ഇവിടേക്ക് 10 കിലോമീറ്റര്‍ ദൂരമാണുള്ളത്.



Click it and Unblock the Notifications