നാഥദ്വാരയിലെ ഷോപ്പിംഗ് വളരെ നല്ല ഒരനുഭവമാണ്. ഇവിടത്തെ വില്‍പ്പന ശാലകളില്‍ നിന്ന് മിതമായ നിരക്കില്‍ സുന്ദരമായ പരമ്പരാഗത രാജസ്ഥാനി കര കൌശല സാമഗ്രികള്‍ ലഭിക്കും. ഉറ്റവര്‍ക്ക് സമ്മാനമായി കൊടുക്കാന്‍ ഏറ്റവും നല്ല പിഛ്വായ് ചിത്രങ്ങള്‍ ഇവിടെനിന്നു വാങ്ങാം. ഇവിടെ കാണുന്ന കളിമണ്‍ കരകൌശലവസ്തുക്കളും നിങ്ങളെ അത്ഭുതപ്പെടുത്തും.
രണ്ടായിരം കൊല്ലം മുന്‍പ് നിര്‍മ്മിക്കപ്പെട്ട ദേവീ ദേവന്മാരുടെ ബിംബങ്ങള്‍ കലാരൂപങ്ങള്‍ എന്ന നിലയില്‍ പ്രദര്‍ശിക്കപ്പെടുന്നുണ്ട് . മീനാ വര്‍ക്സ് എന്നറിയപ്പെടുന്ന പ്രാദേശിക കലാ സങ്കേതമാണ് പ്രസിദ്ധമായ മറ്റൊരു അത്ഭുതം.
സഞ്ചാരികള്‍ക്ക് വെള്ളി ആഭരണങ്ങളും വെള്ളിയില്‍ തീര്‍ത്ത അപൂര്‍വ്വ കൗതുക വസ്തുക്കളും മിത നിരക്കില്‍ വാങ്ങാം. അതി രുചികരമായ നാധദ്വാരാ മധുര പലഹാരങ്ങള്‍ക്കും പ്രദേശം പ്രസിദ്ധമാണ്.