Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി യാത്രകൾ ചിലവേറിയതാകും, ബാംഗ്ലൂർ-മൈസൂർ റൂട്ടിൽ നിരക്ക് കൂട്ടുന്നു

കെഎസ്ആർടിസി യാത്രകൾ ചിലവേറിയതാകും, ബാംഗ്ലൂർ-മൈസൂർ റൂട്ടിൽ നിരക്ക് കൂട്ടുന്നു

ബെംഗളുരുവിനും മൈസൂരിനും ഇടയിലുള്ള യാത്രാദൂരം കുറയ്ക്കുന്ന ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്.
ബെംഗളുരുവും മൈസൂരും തമ്മിലുള്ള യാത്രാ ദൂരം മൂന്നര മണിക്കൂറിൽ നിന്ന് 1.25 മണിക്കൂറായി കുറക്കുവാൻ ഈ അതിവേഗ പാതയ്ക്ക് സാധിച്ചിട്ടുണ്ട്. പാതയിൽ ടോൾ പിരിവും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു മുതൽ നിദ്ദഘട്ട വരെയുള്ള 55 കിലോമീറ്റർ ദൂരത്തിലാണ് ടോൾ പിരിവുള്ളത്. അതോടെ കർണ്ണാടക കെഎസ്ആർടിസി ബസിൽ ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്ര കൂടുതല് ചിലവുള്ളതായി മാറുമെന്നാണ് വാർത്തകള്‌. വിശദമായി വായിക്കാം

Bengaluru-Mysuru Expresswa

ബെംഗളുരു-മൈസൂർ എക്‌സ്പ്രസ് വേയുടെ ഒരു ഭാഗത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ടോൾ പിരിവ് ആരംഭിച്ചതോടെ ഉപയോക്തൃ ഫീസ് ഈടാക്കുവാൻ ഒരുങ്ങുകയാണ് കർണ്ണാടക ആർ ടി സി. 119 കിലോമീറ്റർ ബെംഗളുരു-മൈസൂർ എക്‌സ്പ്രസ് വേയിൽ സരിഗെ ബസുകളിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനിൽ നിന്നു 15 രൂപ വീതവും രാജഹംസ ബസുകളിൽ 18 രൂപയും മറ്റ്/മൾട്ടി ആക്‌സിൽ ബസുകളിൽ 20 രൂപയും യൂസർ ഫീ ഈടാക്കുവാനാണ് കർണ്ണാടക ആർ ടി സിയുടെ തീരുമാനം. ബെംഗളുരു-മൈസൂർ അതിവേഗ പാത വഴി മാത്രം കടന്നു പോകുന്ന ബസുകളിലെ യാത്രക്കാർ ആണ് ഈ യൂസർഫീ നല്കേണ്ടി വരിക.

ട്രക്കുകൾ/ബസുകൾ (രണ്ട് ആക്‌സിലുകൾ) ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്ക് 460 രൂപയും 24 മണിക്കൂറിനുള്ളിൽ മടക്കയാത്രയുണ്ടെങ്കിൽ 690 രൂപയും ഈണ് ടോൾ ആയി നല്കേണ്ടത്. ഒരു ബസിന്റെ പ്രതിമാസ പാസിന് (50 യാണ് ടോള്‍ നിരക്കായി അടയ്ക്കേണ്ടി വരിക. 135 രൂപയ്ക്കും 880 രൂപയ്ക്കും ഇടയിലായാണ് വിവിധ വാഹനങ്ങൾക്ക് അതിവേഗ പാത വഴി കടന്നു പോകുന്നതിനുള്ള ടോൾ നിരക്ക്. വാഹനങ്ങളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ടോൾ ഈടാക്കുന്നത്.

Bengaluru-Mysuru Expressway

ബെംഗളൂരു-നിദാഘട്ട റൂട്ടിലാണ് ടോൾ പിരിക്കുന്നത്. കാറുകൾക്ക് ഒരുവശത്തേയ്ക്കുള്ള യാത്രയ്ക്ക് 135 രൂപയും 24 മണിക്കൂറിനുള്ളിൽ മടങ്ങുന്നുണ്ടെങ്കിൽ 205 രൂപയും നല്കണം. പാതയിൽ ഒറ്റത്തവണത്തെ യാത്രയ്ക്ക് മിനി ബസുകള്‍ക്ക് 220 രൂപയും ബസുകള്‍ക്ക് 460 രൂപയുമാണ് ടോള്‍ അടയ്ക്കേണ്ടത്. നിദഘട്ട-മൈസൂരു പാതയിലെ നിർമ്മാണ പ്രവർത്തികള്‍ പൂർത്തിയാകുന്നതോടെ ടോൾ നിരക്കിൽ വ്യത്യാസം വരാം.

118 കിലോമീറ്റർ നീളത്തിലുള്ള ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് വേ 9,00, കോടി രൂപ ചിലവിലാണ് ഈ അതിവേഗ പത്തുവരി പാത നിർമ്മിച്ചിട്ടുള്ളത്. 6 വരിപ്പാതയായി നിർമ്മിച്ച ഇതിന്‍റെ രണ്ട് വശങ്ങളിലും 2 വീതം സർവീസ് റോഡുകൾ കൂടിഉൾപ്പെടെയാണ് പത്ത് വരി പാതയായിരിക്കുന്നത്. 8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ, 11 മേൽപ്പാലങ്ങൾ, 64 അണ്ടർപാസുകൾ, നാല് റോഡ് ഓവർ ബ്രിഡ്ജുകൾ, അഞ്ച് ബൈപാസുകൾ, 9 പ്രധാന പാലങ്ങൾ, 42 ചെറിയ പാലങ്ങൾ എന്നിവയും ഈ പാതയുടെ ഭാഗമായുണ്ട്.

നിദഘട്ടയ്ക്കും മൈസൂരിനുമിടയിൽ 61 കിലോമീറ്ററും ബെംഗളൂരുവിനും നിദാഘട്ടയ്‌ക്കുമിടയിൽ 58 കിലോമീറ്ററും എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പാത നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

Bengaluru-Mysuru Expressway

മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുവാനാണ് അനുമതിയുള്ളത്. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയ്ക്ക് അതിവേഗ പാതയിൽ പ്രവേശനമില്ല. എന്നാൽ സർവീസ് റോഡ് വഴി ഈ വാഹനങ്ങൾക്ക് കടന്നു പോകാം.

ബെംഗളുരുവിൽ നിന്നും മൈസൂരിൽ നിന്നും ഉത്തര കേരളത്തിലേക്കുള്ള യാത്രകളും പുതിയ പാത വഴി എളുപ്പമായിട്ടുണ്ട്. ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്കുണ്ടായിരുന്ന 7 മണിക്കൂർ യാത്രാ ദൈർഘ്യം പുതിയ പാതയുടെ വരവോടെ 5 മണിക്കൂറായും ആറു മണിക്കൂർ ഉണ്ടായിരുന്ന 4 മണിക്കൂറായും എട്ട് മണിക്കൂർ ഉണ്ടായിരുന്ന കോഴിക്കോട്-ബാംഗ്ലൂർ യാത്ര അഞ്ചര മണിക്കൂറായും കുറഞ്ഞു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+