കർണ്ണാടകയിൽ മലയാളികൾ ഏറ്റവും കൂടുതലെത്തുന്ന ഇടങ്ങളിലൊന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ക്ഷേത്ര വിശ്വാസമനുസരിച്ച മലയാള നാട്ടിൽ നിന്നും ഒരാള്‍ പോലും എത്താത്ത ഒരു ദിവസം ഇവിടെ ഉണ്ടായിട്ടില്ലത്രെ. വിശ്വാസികളും അല്ലാത്തവരും ഒരേ മനസ്സോടെ വന്നിറങ്ങുന്ന ക്ഷേത്രസന്നിധിയും നിറഞ്ഞ മനസ്സോടെ മടങ്ങുന്ന നാടും ആണ് കൊല്ലൂരും കുടജാദ്രിയും. എത്തിച്ചേരുന്ന കാര്യത്തില്‍ കുറച്ച് ബുദ്ധിമുട്ടെങ്കിലും ആഗ്രഹിച്ചാൽ പിന്നെ വരാതിരിക്കുന്നതെങ്ങനെയാണ്
കൊല്ലൂർ മൂകാംബിക, കുടജാദ്രി എന്ന ആഗ്രഹം ഈ വർഷം തന്നെ സഫലീകരിച്ചാലോ.. അതും ട്രെയിൻ ബുക്ക് ചെയ്ത് പോയി വരുന്നതിന്‍റെ മടുപ്പ് ഇല്ലാതെ കൊല്ലൂര്‍ കണ്ട് വരാൻ പോക്കറ്റിലൊതുങ്ങുന്ന ഒരു പാക്കേജ്. കെഎസ്ആര്‌ടിസി ബസില് കാഴ്ചകളൊക്കെ കണ്ട് ആസ്വദിച്ചുള്ള യാത്ര ഒരുക്കിയിരിക്കുന്നത് കൊട്ടാരക്കര കെഎസ്ആർടിസിയാണ്.

കൊല്ലൂർ മൂകാംബിക ക്ഷേത്രം, കുടജാദ്രി യാത്ര
കൊല്ലൂർ മൂകാംബിക ക്ഷേത്രവും കണ്ടുവരുന്ന ബസ് യാത്ര നീണ്ട യാത്രകള്‍ ബുദ്ധിമുട്ടിക്കാത്ത ആർക്കും പോയി വരാൻ സാധിക്കുന്ന പാക്കേജാണ്.
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യാത്ര ഈ ഡിസംബർ 20 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിക്ക് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ മൂകാംബികയിൽ എത്തി ക്ഷേത്ര ദർശനം നടത്താം. പിന്നീട് ഒന്നു വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞ് യാത്രക്കാർക്ക് കൊടജാദ്രിയിൽ സർവ്വജ്ഞ പീഠം ഉൾപ്പെടെയുള്ള കാഴ്ചകൾ പോയി കാണാനും സമയം ലഭിക്കും.
കൊല്ലൂർ ക്ഷേത്രപരിസരത്തു നിന്നു തന്നെ കുടജാദ്രിക് ജീപ്പ് ലഭിക്കും. കൊല്ലൂരിൽ നിന്ന് കുടജാദ്രിയിലേക്കും തിരിച്ചുമുള്ള യാത്ര, ഫോറസ്റ്റ് പാസ് എന്നിവയടക്കം ജീപ്പിന് 470 രൂപയാണ് നിരക്ക്. സർവ്വജ്ഞ പീഠം കയറി ഒന്നര- രണ്ട് മണിക്കൂറിൽ തിരികെ താഴെയെത്തണം. മറ്റൊരു യാത്രയിലും ലഭിക്കാത്ത കിടിലൻ ജീപ്പ് ഓഫ് റോഡിങ് ആണ് കുടജാദ്രി യാത്രയുടെ ആകര്‍ഷണം.

താഴേക്ക് വരാൻ വെമ്പി നിൽക്കുന്ന മഴയും മഞ്ഞും കോടയും ഒക്കെയുള്ള വഴിയിലൂടെ കയറ്റം കയറി മുകളിലേക്ക് നടക്കുന്നത് മനസ്സു നിറയ്ക്കുന്ന യാത്രയാണ്. എളുപ്പം ക്ഷീണിപ്പിക്കുന്ന യാത്രയാണെങ്കിലും മുകളിൽ കാത്തിരിക്കുന്ന കാഴ്ചകൾ പിന്നെയും നടക്കാന് പ്രേരിപ്പിക്കും. മഴ കൂടി പെയ്താൽ ആ സന്തോഷത്തിൽ നടന്നുകയറാം. രണ്ട് കിലോമീറ്ററോളം ദൂരം ഈ നടത്തമുണ്ടെങ്കിലും പ്രായമുള്ളവരും കുട്ടികളുമെല്ലാം നമുക്കു മുന്നേ നടന്നു കയറുന്നത് കാണുമ്പോൾ കിട്ടുന്ന ആവേശം മതി നമുക്കും നടക്കാൻ!
തിരികെ കൊല്ലൂരിൽ എത്തിയ ശേഷം മൂകാംബികയിൽ വൈകിട്ടത്തെ ദീപാരാധന കാണുന്നതിനും സൗകര്യമുണ്ടാകും. അന്ന് രാത്രി താമസം മൂകാംബികയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. 22 വെള്ളിയാഴ്ച പുലർച്ചെ 5.3-ന് മൂകാംബികയിൽ നിന്ന് മടക്കയാത്ര ആരംഭിക്കും. ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഏഴു മണിക്ക് ദർശനവും തുടർന്ന് പ്രഭാത ഭക്ഷണവും കഴിച്ച് യാത്ര തുടരും. 23ന് അതിരാവിലെ കൊട്ടാരക്കരയിൽ
സമയലഭ്യതയനുസരിച്ച് കാസർഗോഡ് അനന്തപുരി, പറശിനിക്കടവ് ക്ഷേത്രങ്ങൾ എന്നിവയും സന്ദർശിക്കും. ടിക്കറ്റ് നിരക്ക 3400 രൂപയാണ്. ഇതിൽ മൂകാംബികയിലെ താമസം, കുടജാദ്രിയിലേക്കുള്ള ജീപ്പ് ട്രക്കിങ് ചാർജ്, ഭക്ഷണം എന്നിവ യാത്രികർ സ്വയം വഹിക്കണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 62387 52076 ,9447281459 , 9567124271 എന്നീ നമ്പറുകളില് ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














