പൂജാ അവധിയുടെ തിരക്കുകളിലേക്ക് നാട് എത്തി. ദുർഗാ പൂജ, നവരാത്രി, ദസറ എന്നിങ്ങനെ ഓരോരോ ദിവസങ്ങളിലായി അവധികാണ്. ഒപ്പം വിദ്യാരംഭവും വിജയദശമിയും.. കർണ്ണാടകയിൽ മുഴുവൻ ഉത്സവസമാനമായ അന്തരീക്ഷമാണ്. അതുകൂടാതെ ധാരാളം പൊതുഅവധികൾ കൂടി കിട്ടുന്ന സമയം. ലീവെടുക്കാതെ നാട്ടിൽ വരാം എന്നതിനാൽ മലയാളികളു സന്തോഷത്തിലാണ്. ഇത് കണക്കിലെടുത്ത് പൂജാ, ദീപാവലി സ്പെഷ്യൽ ട്രെയിനുകളും ബസുകലും ചില റൂട്ടുകൾ ഇതിനോടകം ആരംഭിച്ചു. ഭൂരിഭാഗം ആളുകളും നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെങ്കിലും ടിക്കറ്റ് കിട്ടാത്ത നിരാശയിലാണ് ചിലർ
പൂജാവധിക്കാലത്ത അവസാന നിമിഷത്തെ തിരക്ക് കണക്കാക്കി സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കര്‍ണ്ണാടക ആർടിസി. മറുനാട്ടിൽ നിന്നുള്ളവർ നാട്ടിലേക്ക് മടങ്ങുന്ന സമയമായതിനാൽ കേരളത്തിലേക്ക് മാത്രമല്ല, തമിഴ്നാട്, ആന്ധ്രാ പ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലേക്കും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തും 2660 അധിക സര്‍വീസുകളാണ് കർണ്ണാടക ആർടിസി ഈ ദിവസങ്ങളിൽ മാത്രമായി നടത്തുകയെന്നാണ് വിവരം.

ദസറ ആഘോഷങ്ങൾ അവസാനിച്ച് തിരികെ വരാൻ കഴിയുന്ന വിധത്തിൽ ഒക്ടോബർ 14 വരെ സർവീസുകൾ ഉണ്ടായിരിക്കും. പൂജാ, ദസറ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും നടത്തുന്ന അധിക സർവീസുകൾ പോലെതന്നെയാണ് ഇത്തവണയും കർണ്ണാടക ആർടിസി ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട്, എറണാകുളം തുടങ്ങി കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും സർവീസുകൾ ഉണ്ടായിരിക്കും.
ഹൈദരാബാദ്, ചെന്നൈ, ഊട്ടി, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുര, പനാജി, ഷിർദി, പുനെ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് കർണ്ണാടകയ്ക്കു പുറത്തുള്ള സർവീസുകൾ. കർണ്ണാടകയ്ക്കുള്ളിൽ ധർമസ്ഥല, ശൃംഗേരി, ഹൊരനാട്, ശിവമൊഗ്ഗ, മടിക്കേരി, മംഗളൂരു, ദാവനഗരെ, ഗോകർണ, കൊല്ലൂർ, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, ബല്ലാരി, ഹൊസപേട്ട്, കലബുറഗി എന്നിവിടങ്ങളിലേക്കും അധിക ബസുകൾ ഓടും.
പ്രധാനമായും മൂന്ന് സ്ഥലങ്ങളിൽ നിന്നാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷൻ,
ശാന്തിനഗർ ബി.എം.ടി.സി ബസ് സ്റ്റേഷൻ, സാറ്റലൈറ്റ്
മൈസൂരു റോഡ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ്. നിങ്ങൾ ബുക്ക് ചെയ്ത ബസിന്‍റെ റൂട്ട് അനുസരിത്ത് ഇതിലേതെങ്കിലും ഒരിടത്തു നിന്ന് കയറാം. ബസിന്റെ ആരംഭം എവിടെ നിന്നാണെന്ന് മുൻകൂട്ടി ഉറപ്പുവരുത്തുകയും വേണം.
ദസറ കാണാൻ ബെംഗളൂരു-മൈസൂർ സ്പെഷ്യൽ ബസ് ബെംഗളൂരുവിൽ നിന്നും ഈ സീസണിൽ ഏറ്റവുമധികം ആളുകൾ എത്തുന്നത് മൈസൂരിലേക്കാണ്. മൈസൂർ ദസറ കാണാനായി വരുന്നവർ ആശ്രയിക്കുന്നത് പൊതുഗതാഗത്തെയാണ്. അതുകൊണ്ടു തന്നെ യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധവനുണ്ടാകും, ഇത് കണ്ട് ബെംഗളൂരുവനിൽ നിന്ന് 260 അധിക ബസ് സർവീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













