Search
  • Follow NativePlanet
Share
» »കുട്ടനാടും മൂന്നാറുമൊക്കെ ഇനി വേറെ ലെവൽ! അന്തർ ജില്ലാ വിമാനയാത്രയും, തകർപ്പൻ മാറ്റത്തിന് കേരളാ ടൂറിസം

കുട്ടനാടും മൂന്നാറുമൊക്കെ ഇനി വേറെ ലെവൽ! അന്തർ ജില്ലാ വിമാനയാത്രയും, തകർപ്പൻ മാറ്റത്തിന് കേരളാ ടൂറിസം

ലോകോത്തര വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന തരത്തിലുള്ള നിരവധി പദ്ധതികളാണ് ബജറ്റിൽ ധനമന്ത്രി കെ ബാലഗോപാൽ പ്രഖ്യാപിച്ചത്.

കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയ്ക്ക് ഊർജം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ് 2023. ലോകോത്തര വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന തരത്തിലുള്ള നിരവധി പദ്ധതികളാണ് ബജറ്റിൽ ധനമന്ത്രി കെ ബാലഗോപാൽ പ്രഖ്യാപിച്ചത്.

PC:nv/Unsplash

ടൂറിസം ഇടനാഴി വികസനം

ടൂറിസം ഇടനാഴി വികസനം

കേരളത്തിലെ കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം, അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ
ലോകോത്തര ലക്ഷ്യസ്ഥാനങ്ങൾ ആയി മാറ്റും.
ഇവിടങ്ങളിൽ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം ആണ് മുന്നോട്ടു വയ്ക്കുന്നത്. ഏഴ് ടൂറിസം ഇടനാഴികൾ കണ്ടെത്തി അതിന്‍റെ സഹായത്തോടെ ഇത് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, റെയില്‍വേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ഹൈവേ ഇടനാഴി എന്നിവയാണ് സംസ്ഥാനത്തെ ഏഴ് ടൂറിസം ഇടനാഴികൾ. 50 കോടി രൂപയാണ് ഈ വർഷം ടൂറിസം ഇടനാഴി വികസനത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

PC:Arjun MJ/Unsplash

എയർ സ്ട്രിപ്പുകൾ

എയർ സ്ട്രിപ്പുകൾ

സംസ്ഥാനത്തെ എയർ സ്ട്രിപ്പുകളുടെ ശൃംഗല വർധിപ്പിക്കുമെന്ന പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. വിനോദ സഞ്ചാരം, അന്തർ ജില്ലാ യാത്ര തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിനായായാണ് നോഫിൾ എയർ സ്ട്രിപ്പ് സ്ഥാപിക്കുന്നത്. ഇതിന്‍റെ ആദ്യ ഘട്ടത്തിൽ കാസർകോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ സാധ്യതാ പഠനം നടത്തും. തുടർന്ന് സംസ്ഥാനത്തുടനീളം നടപ്പിലാക്കുവാനുമാണ് ലക്ഷ്യം, എയര്‍ സ്ട്രിപ്പുകള്‍ക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കും. 20 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.

PC:Rusty Watson/Unsplash

കാപ്പാട് ചരിത്ര മ്യൂസിയം

കാപ്പാട് ചരിത്ര മ്യൂസിയം

കേരളത്തിന്‍റെ പൗരാണിക ഇടങ്ങളിലൊന്നായ കാപ്പാട് തുറമുഖത്താണ് 1498-ല്‍ വാസ്കോ ഡ ഗാമ കപ്പലിറങ്ങി.ത്. പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ ഒരു ചരിത്ര മ്യൂസിയം സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കേരളത്തിന്‍റെ സാംസ്കാരിക-ടൂറിസം മേഖലയിൽ പ്രമുഖ കേന്ദ്രമായി മാറുവാൻ സാധിക്കുന്ന മ്യൂസിയത്തിനായി പത്ത് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

PC:PP Yoonus

ഓഷ്യനേറിയവും മ്യൂസിയവും

ഓഷ്യനേറിയവും മ്യൂസിയവും

കേരളത്തിന്റെ പുരാതനമായ വാണിജ്യ കേന്ദ്രമാണ് കൊല്ലം. ചൈനീസ്, അറബ്, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീശ് വ്യാപാരികൾ കൊല്ലവുമായി സജീവ വ്യാപരബന്ധങ്ങൾ നടത്തിയിരുന്നു. കൊല്ലത്തിൻരെ വ്യാപാര വാണിജ്യ ചരിത്രം വിശദീകരിക്കുന്ന മ്യൂസയവും ഒരു ഓഷ്യനേറിയവും തങ്കശ്ശേരിയിൽ സ്ഥാപിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓഷ്യനേറിയം സ്ഥാപിക്കുന്നത്. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

PC:SARATH K S/Unsplash

മറ്റു പ്രഖ്യാപനങ്ങൾ

മറ്റു പ്രഖ്യാപനങ്ങൾ

കേരള വിനോദസഞ്ചാര രംഗത്തിന്റെ അന്തർ ദേശീയ ടൂറിസം പ്രചരണത്തിനായി 81 കൂടി രൂപ നീക്കിവെച്ചു. പൈതൃക ഉത്സവങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുമായി 8 കോയി രൂപയും കൊച്ചി-മുസരിസ് ബിനാലെയ്ക്ക് 2 കോടി രൂപയും 2024ലെ കേരളാ ട്രാവൽ മാർട്ടിന് 7 കോടി രൂപയും മാറ്റിവെച്ചു.
കാരൻ ടൂറിസം സംരംഭങ്ങൾക്ക് സബ്സീഡി നല്‍കുന്നതിനായി 3.70 കോടി രൂപയും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന വികസനത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി 135.65 കോടി രൂപയും ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കായി 9.50 കോടി രൂപയും ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട് പ്രോജക്ടിൽ ഉൾപ്പെടുത്തി മുസരിസ്, ആലപ്പുഴ തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടുകൾക്കായി 17 കോടി രൂപയും വകയിരുത്തി.
ചാമ്പ്യൻസ് ബോട്ട് ലീഗിന് 12 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.

PC:Arjun MJ/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala tourism travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+