ഓണം ഇങ്ങെത്താറായി. ഇപ്പോഴെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്താലേ നാട്ടിലേക്ക് വരാൻ പറ്റൂ. സ്ഥിരം ബസ് സർവീസുകളുടെയെല്ലാം സീറ്റ് ബുക്കിങ് ആരംഭിച്ചപ്പപ്പോൾ തന്നെ തീർന്നു. കെഎസ്ആര്‍ടിസി ബാംഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലേക്കും തിരികെയും സ്പെഷ്യൽ സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെ ബുക്കിങ്ങും പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ഓണത്തിന് കേരളത്തിലേക്കുള്ള ബസ് നിരക്കിൽ വർധനവ് വരുത്തിയിരിക്കുകയാണ് കെഎസ്ആർടിസി.
ഓണത്തോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ബസുകളിലാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ചെന്നൈ- എറണാകുളം സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസിന് സാധാരണ ദിവസങ്ങളിൽ 1511 രൂപയാണ്. യാത്രക്കാർ അധികമുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്കില്‍ ഫ്ലെക്സി സമ്പ്രദായം ആണ് ചെന്നൈ- എറണാകുളം റൂട്ടിൽ കെഎസ്ആർടിസി പിന്തുടരുന്നത്. മറ്റു പല റൂട്ടുകളിലും ആഴ്ചാവസാനങ്ങളിൽ ടിക്കറ്റ് നിരക്കിൽ ചെറിയ ശതമാനം വർധനവ് ഉണ്ടാകാറുണ്ട്.
കെഎസ്ആർടിസിയുടെ ബുക്കിങ് സൈറ്റില്‍ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വെള്ളി, ശനി ദിവസങ്ങളിൽ ചെന്നൈ- എറണാകുളം സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസിന് നിരക്ക് 1,740 രൂപയാണ്. കൂടാതെ ഓണം യാത്രാ തിരക്ക് ആരംഭിക്കുന്ന സെപ്റ്റംബർ 11 ബുധനാഴ്ച മുതൽ 14 ശനിയാഴ്ച വരെയും ഇതേ നിരക്ക് ( 1,740 രൂപ)യാണ്. 589 രൂപയുടെ വർധനവാണ് ഈ ദിവസങ്ങളിൽ വന്നിരിക്കുന്നത്. അതേസമയം, തിരുവോണ ദിവസം പഴയ നിരക്കായ 1151 രൂപ തന്നെയാണ് സൈറ്റിൽ കൊടുത്തിരിക്കുന്നത്.
ചെന്നൈ- എറണാകുളം സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ
എറണാകുളത്ത് നിന്ന് രാത്രി 8.30 ന് പുറപ്പെടുന്ന ചെന്നൈ- എറണാകുളം സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ ബസ് പിറ്റേന്ന് രാവിലെ 8.55 ന് എറണാകുളത്ത് എത്തും. 12 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. ചെങ്കൽപേട്ട്, വില്ലുപുരം, സേലം, കോയമ്പത്തൂർ, പാലക്കാട്,തൃശൂർ, അങ്കമാലി, വൈറ്റില ഹബ്ബ് വഴി എറണാകുളത്ത് എത്തും.
ചെന്നൈ - 20:30
ചെങ്കൽപേട്ട് - 21:10,
തിണ്ടിവരം - 22:10
വില്ലുപുരം - 23:00
സേലം - 02:25
കോയമ്പത്തൂർ - 04:55
പാലക്കാട് - 05:55
തൃശൂർ - 06:55
ചാലക്കുടി - 07:25
അങ്കമാലി - 07:40
വൈറ്റില ഹബ്ബ് - 08:40
എറണാകുളം KSRTC - 08:55.
ചെന്നൈ- എറണാകുളം സ്വിഫ്റ്റ് ഗരുഡാ എസി സീറ്റർ സീറ്റ് ലഭ്യത
തിയതി, ലഭ്യമായ സീറ്റ്, ടിക്കറ്റ് നിരക്ക് എന്ന ക്രമം
സെപ്റ്റംബർ 11 ബുധൻ - 41 സീറ്റ് - 1740 രൂപ
സെപ്റ്റംബർ 12 വ്യാഴം - 4 സീറ്റ് - 1740 രൂപ
സെപ്റ്റംബർ 13 വെള്ളി- സീറ്റുകൾ ലഭ്യമല്ല
സെപ്റ്റംബർ 14 ശനി - 38 സീറ്റ് - 1740 രൂപ
സെപ്റ്റംബർ 15 ഞായർ - 41 സീറ്റ് - 1740 രൂപ (ഓഗസ്റ്റ് 23 രാവിലെ 10.00 മണി വരെയുള്ള വിവരമനുസരിച്ച്)
ചെന്നൈ- എറണാകുളം സൂപ്പർ ഡീലക്സ് എയർ ബസ്
സെപ്റ്റംബർ 12,1 3 തിയതികളിൽ കെഎസ്ആർടിസി ചെന്നൈയിൽ നിന്ന് സൂപ്പർ ഡീലക്സ് എയർ ബസ് പ്രത്യേക സർവീസും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 6.30 ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 07:25ന് എറണാകുളത്ത് എത്തും . 13 മണിക്കൂറാണ് യാത്ര. 1421 രൂപ ടിക്കറ്റ് നിരക്ക്.
തിയതി, ലഭ്യമായ സീറ്റ്, ടിക്കറ്റ് നിരക്ക് എന്ന ക്രമം
സെപ്റ്റംബർ 12 വ്യാഴം - 34 സീറ്റ് - 1421രൂപ
സെപ്റ്റംബർ 13 വെള്ളി- സീറ്റുകൾ ലഭ്യമല്ല (ഓഗസ്റ്റ് 23 രാവിലെ 10.00 മണി വരെയുള്ള വിവരമനുസരിച്ച്)chenn
അതേസമയം ചെന്നൈ- എറണാകുളം റൂട്ടിൽ സ്വകാര്യ ബസിൽ കഴുത്തറപ്പൻ നിരക്കാണ്. ടിക്കറ്റ് ബുക്കിങ് ആപ്പ് ആയ റെഡ് ബസിലെ വിവരങ്ങൾ അനുസരിച്ച് സെപ്റ്റംബർ 12 ന് 1500 രൂപാ മുതൽ 4100 രൂപാ വരെയാണ് നിരക്ക് ആരംഭിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














