വ്യത്യസ്തമായ യാത്രകളാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ സഞ്ചാരികൾ പോകുവാനാഗ്രഹിക്കുന്ന മൂന്നാറും ഗവിയും വയനാടും മാത്രമല്ല, അവധി ദിവസങ്ങളും ആഘോഷങ്ങളും കണക്കിലെടുത്തുന്ന പ്രത്യേക യാത്രകളും ഡിപ്പോകള് സംഘടിപ്പിക്കുന്നു. ഇപ്പോഴിതാ മലപ്പുറത്ത് നടത്തുന്ന സിറായത്ത് യാത്രയാണ് ശ്രദ്ധേയമാകുന്നത്.

മുസ്ലീം തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സിറായത്ത് യാത്ര നോമ്പ്കാല യാത്രകളുെ ഭാഗമായാണ് മലപ്പുറം കെഎസ്ആർടിസി നടത്തുന്നത്. തൃശൂർ, മലപ്പുറം ജില്ലകളിലെ മുസ്ലീം തീർത്ഥാടന കേന്ദ്രങ്ങളാണ് ഏകദിന യാത്രയിൽ സന്ദർശിക്കുന്നത്. മലപ്പുറം വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയങ്കോട്, മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകൾ യാത്രയിൽ സന്ദർശിക്കും. രാവിലെ ആറ് മണിക്ക് പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പുറപ്പെട്ട്, തിരികെ വൈകിട്ട് ആറ് മണിക്ക് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഏപ്രില് 23 ഞാറാഴ്ച അടുത്ത സിറായത്ത് യാത്ര നടത്തും.

സിറായത്ത് തീർത്ഥാടന യാത്രകൾ വിജയകരമായാൽ ഇത്തരത്തിൽ കൂടുതൽ ഇടങ്ങളിലേക്കു നടത്തുവാനും പദ്ധതിയുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി, കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഉള്ളാള്‍, തമിഴ്നാട്ടിലെ കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള യാത്രകളാകും ഇനി പരിഗണിക്കുക. ഇതോടൊപ്പം പാലക്കാട്, കോഴിക്കോട് ജില്ലകളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉൾപ്പെടുത്തുവാനും പദ്ധതിയുണ്ട്.

സിറായത്ത് യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 90488 48436, 94472 03014 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം .
ഇടുക്കി വാഗമണ്‍ യാത്ര
ഇത് കൂടാതെ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും രണ്ടുദിവസ ഇടുക്കി വാഗമണ്‍ യാത്രയും സംഘടിപ്പിക്കുന്നു. ഏപ്രിൽ 25 ചൊവ്വാഴ് ആരംഭിക്കുന്ന യാത്രയിൽ കുളമാവ് ഡാം,
ചെറുതോണി ഡാം, ഇടുക്കി ആർച്ച് ഡാം,
അഞ്ചുരുളി,വാഗമൺ.അഡ്വൻജർ പാർക്ക്, സൂയ്സൈഡ് പോയിന്റ്, പൈൻ വാലി,മൊട്ടക്കുന്ന് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ശേഷം ഒരു മണിക്കൂർ ക്യാമ്പ് ഫയർ,
ഡിജെ ഡാൻസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ബസ്, ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി, ക്യാമ്പ് ഫെയർ, ഡിജെ, താമസസൗകര്യം എന്നിവ ഉൾപ്പെടെ 2750 രൂപയാണ് ഒരാൾക്ക് നിരക്ക്.
നെഫിർറ്റിറ്റി യാത്ര
ഏപ്രിൽ 27ന് ആഢംബര കപ്പലായ നെഫിർറ്റിറ്റിയിലേക്കും യാത്ര സംഘടിപ്പിക്കുന്നു.പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്രയുടെ ബുക്കിങ് തുടരുകയാണ്. 3300 രൂപയാണ് ഒരാൾക്ക് നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9048848436 ഈ നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













