പറമ്പിക്കുളം വന്യജീവി സങ്കേതത്തിലാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ കണ്ണിമാറാതേക്ക് സ്ഥിതി ചെയ്യുന്നത്. നിലമ്പൂരിലേക്കുള്ള വഴി മധ്യേ പാലക്കാട് നിന്ന് എളുപ്പത്തില്‍ പറമ്പിക്കുളത്ത് എത്താനാകും. നിലമ്പൂരില്‍ നിന്ന് 80 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. 400 വര്‍ഷത്തിലധികം പ്രായമുള്ള കണ്ണിമാറാ തേക്കിന് 6.48 മീറ്ററാണ് വണ്ണം. 48.75 മീറ്ററാണ് ഉയരം. ആദിവാസികള്‍ക്കിടയില്‍ നിരവധി കഥകളാണ് ഈ തേക്കിനെ ചുറ്റിപറ്റിയുള്ളത്. ഈ മരം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തടിയില്‍ നിന്ന് രക്തം ചീറ്റിയെന്നതാണ് ഒരു കഥ.
ഇതിന് ശേഷം ആദിവാസികള്‍ ഈ മരത്തെ കന്യകയായ മരം എന്ന് പേരിട്ട് ആരാധിച്ച് വരുകയാണ്. കണ്ണിമാറാ എന്ന പേരിന്‍െറ അര്‍ഥവും കന്യകയായ മരം എന്നാണ്. കേന്ദ്ര ഗവണ്‍മെന്‍റ് കണ്ണിമാറാ തേക്കിന് ‘മഹാവൃക്ഷ പുരസ്കാര്‍’ നല്‍കി ആദരിച്ചിട്ടുണ്ട്.



Click it and Unblock the Notifications