നിസാമാബാദ് സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും സഞ്ചരിക്കേണ്ട സ്ഥലമാണ് ആര്‍ക്കിയോളജിക്കല്‍ ആന്‍റ് ഹെറിറ്റേജ് മ്യൂസിയം. കുരങ്ങില്‍ നിന്ന് മനുഷ്യന്‍െറ ഉണ്ടായ പരിണാമ ചക്രത്തിലെ പ്രധാന കാര്യങ്ങളെല്ലാം ഇവിടെ ദൃശ്യവത്കരിച്ചിട്ടുണ്ട്. 2001ല്‍ തുറന്ന ഈ മ്യൂസിയം പുരാവസ്തു വിഭാഗം, ശില്‍പ്പഗ്യാലറി, ഓട് ഗ്യാലറി എന്നിങ്ങനെ മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്. പുരാതന കാലത്തും ആധുനിക കാലത്തും ഇന്ത്യന്‍ ചരിത്രത്തിലേക്കുള്ള നിസാമാബാദിന്‍െറ സംഭാവനകള്‍ ഓരോ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പുരാവസ്തു വിഭാഗത്തിലാകട്ടെ 50000 വര്‍ഷത്തിനും 5000 വര്‍ഷത്തിനുമിടയില്‍ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന പണിയായുധങ്ങള്‍, പാലിയോലത്തിക്ക്, നിയോലിത്തിക്ക് കാലങ്ങളിലെയും മുതല്‍ ശിലായുഗത്തില്‍ വരെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റു വസ്ത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. 1000 ബി.സി മുതല്‍ മൂന്ന് ബി.സി വരെ കാലയളവില്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പാത്രങ്ങളും ശ്രദ്ധേയമാണ്. സത്വാഹന,കാക്കാത്തിയ, ഖുത്തുബ് ശാഹി, രാജവംശങ്ങളുടെ കാലത്ത് ഉപയോഗിച്ചിരുന്ന മികച്ച നാണയ ശേഖരണവും ഇവിടെയുണ്ട്.



Click it and Unblock the Notifications