ലഡാക്കിന്‍െറ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന ലുദുംറ എന്നാണ് ഈ സ്ഥലത്തിന്‍െറ യഥാര്‍ഥ പേര്. വേനലില്‍ ഇവിടെയെത്തുന്നവര്‍ക്ക് പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള പൂത്ത് നില്‍ക്കുന്ന കാട്ടുറോസകള്‍ തിങ്ങിനിറഞ്ഞ താഴ്വാരം കാണാം.
നുബ്രാവാലിയിലേക്ക് എത്തണമെങ്കില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുരമായ കാദുംഗ്ലാ പാസ് കടന്നുപോകണം. വര്‍ഷത്തില്‍ ഏറിയ പങ്കും മഞ്ഞുമൂടി കിടക്കുന്ന ഈ റോഡിന്‍െറ അറ്റകുറ്റപ്പണി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ്. നയനമനോഹരമായ പനാമിക് ഗ്രാമം, ബുദ്ധ വിഹാരങ്ങളായ എന്‍സാ, ദിസ്കിത് എന്നിവയാണ് ഇവിടെ കാണാനുള്ള പ്രധാന കാഴ്ചകള്‍. സമുദ്ര നിരപ്പില്‍ നിന്ന് 10442 അടി ഉയരത്തിലുള്ള പ്രധാന ആകര്‍ഷണം ഒരു ചുടുനീരുറവയാണ്. ഗ്രാമത്തില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തിലാണ് എന്‍സാ ഗൊമ്പ എന്നും അറിയപ്പെടുന്ന എന്‍സാ മൊണാസ്ട്രി.
350 വര്‍ഷം പഴക്കമുള്ള ദിക്സിത് മൊണാസ്ട്രിയെ മേഖലയിലെ പഴക്കമുള്ള ബുദ്ധ വിഹാരങ്ങളില്‍ ഒന്നായാണ് ഗണിക്കുന്നത്. വ്യോമമാര്‍ഗവും റെയില്‍ മാര്‍ഗവും ഇവിടെയത്തൊം. ലെഹ് ആണ് ഏറ്റവുമടുത്ത എയര്‍പോര്‍ട്ട്. റെയില്‍ മാര്‍ഗം വരുന്നവര്‍ ജമ്മുറെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് നുബ്രാവാലി സന്ദര്‍ശനത്തിന് അനുയോജ്യ സമയം.



Click it and Unblock the Notifications