തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കും വെളളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിലെ ഒരേയൊരു ഹില്‍സ്റ്റേഷനാണ് പച്മറി. സത്പുരയുടെ റാണി എന്നാണ് പച്മറിയുടെ വിളിപ്പേര്. സമുദ്രനിരപ്പില്‍ നിന്നും 1110 മീറ്റര്‍ ഉയരത്തിലാണ് പച്മറി.
പച്മറിയുടെ ചരിത്രം
ഗോണ്ട് ആദിവാസികളുടെ തലസ്ഥാനമായിരുന്നു പച്മറി. ബവൂത് സിംഗായിരുന്നു ഇവരുടെ രാജാവ്. 157 ല്‍ ബ്രിട്ടീഷുകാരനായ ക്യാപ്റ്റന്‍ ജയിംസ് ഫോര്‍സിതാണ് പച്മറി കണ്ടുപിടിച്ച് ലോകത്തിന് പരിചയപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ പിന്നീട് ഈ സ്ഥലയം ആയുധക്യാംപാക്കി മാറ്റി. 2009 ല്‍ യുനെസ്‌കോ പച്മറിയെ ജൈവസംരക്ഷിത മേഖലയാക്കി പ്രഖ്യാപിച്ചു.
പച്മറിയിലെ കാഴ്ചകള്‍
നിരവധി കാഴ്ചകളുണ്ട് പച്മറിയില്‍. വിന്ധ്യ - സത്പുര റേഞ്ചിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ് ധുപ്ഘട്. പച്മറി മിലിട്ടറി കന്റോണ്‍മെന്റ്, പുരാതന ഗുഹകള്‍, സ്മാരകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഫോറസ്റ്റ് കാഴ്ചകള്‍ തുടങ്ങിയവയും പച്മറിയുടെ കാഴ്ചകളില്‍പ്പെടുന്നു. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പച്മറി സൂര്യാസ്തമയക്കാഴ്ചകള്‍ക്ക് പേരുകേട്ടതാണ്. പാണ്ഡവ ഗുഹ, അപ്‌സര വിഹാര്‍, ബീ ഫാള്‍സ്, ഡച്ചസ് ഫാള്‍സ് തുടങ്ങിയവയും ഇവിടത്തെ ആകര്‍ഷണങ്ങളില്‍പെടുന്നു.
പച്മറിയില്‍ എപ്പോള്‍ എങ്ങിനെയെത്താം
വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് പച്മറിയില്‍. എന്നാലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളാണ് പച്മറി സന്ദര്‍ശനത്തിന് അനുയോജ്യം. ഭോപ്പാല്‍ വരെ വിമാനത്തിലോ ട്രെയിനിലോ യാത്രചെയ്ത ശേഷം ബാക്കി റോഡ് മാര്‍ഗം സഞ്ചരിച്ച് പച്മറിയിലെത്താം.



Click it and Unblock the Notifications