Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പച്മറി » ആകര്‍ഷണങ്ങള്‍
  • 01പാണ്ഡവ ഗുഹകള്‍

    പച്മറിയിലെ പ്രധാനപ്പെട്ട അഞ്ച് ഗുഹകളെ ഒന്നിച്ചുവിളിക്കുന്ന പേരാണ് പാണ്ഡവ ഗുഹകള്‍. വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്ന ഗുഹകളാണ് ഇതെന്നാണ് വിശ്വാസം. ചെറിയ ചെറിയ ഗുഹകളാണ് ഇവ. കൂട്ടത്തില്‍ ഏറ്റവും വലിയ ഗുഹയ്ക്ക് ദ്രൗപതി കോത്താരി എന്നാണ് പേര്....

    + കൂടുതല്‍ വായിക്കുക
  • 02ബീ ഫാള്‍സ്

    പച്മറിയിലെ മനോഹരമായ വെള്ളച്ചാട്ടമാണ് ബീ ഫാള്‍സ്. ജമുന പ്രപത് എന്നും ഇതിന് പേരുണ്ട്. പച്മറി താഴ് വരയില്‍ കുടിവെള്ളം പ്രദാനം ചെയ്യുന്നത് ഈ അരുവിയില്‍ നിന്നാണ്. വെള്ളച്ചാട്ടത്തിന് താഴെയും മുകളിലുമായി രണ്ട് കുളങ്ങളുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ...

    + കൂടുതല്‍ വായിക്കുക
  • 03ഡച്ചസ് ഫാള്‍സ്

    ഡച്ചസ് ഫാള്‍സ്

    പച്മറിയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഡച്ചസ് ഫാള്‍സ്. ബേസ് ക്യാംപില്‍ നിന്നും 4 കിലോമീറ്റര്‍ എങ്കിലും ട്രക്കിംഗ് നടത്തിവേണം ഡച്ചസ് ഫാള്‍സില്‍ എത്താന്‍. സത്പുര റേഞ്ചിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഡച്ചസ്...

    + കൂടുതല്‍ വായിക്കുക
  • 04ലാഞ്ചി ഗിരി

    ലാഞ്ചി ഗിരി

    പച്മറിയിലെ മനോഹരമായ കുന്നിന്‍പുറമാണ് ലാഞ്ചി ഗിരി. സാഹസികരായ യാത്രക്കാരാണ് ലാഞ്ചി ഗിരിയിലെ സ്ഥിരം സന്ദര്‍ശകര്‍. ട്രക്കിംഗും പാറകയറ്റവുമാണ് ഇവിടത്തെ വിനോദങ്ങള്‍.

     

    + കൂടുതല്‍ വായിക്കുക
  • 05അപ്‌സര വിഹാര്‍

    അപ്‌സര വിഹാര്‍

    പച്മറിയിലെ മനോഹരമായ ഒരു ചെറുവെള്ളച്ചാട്ടമാണ് അപ്‌സര വിഹാര്‍. ഒരു തടാകവും ഇതിനോട് ചേര്‍ന്നുണ്ട്. നീന്താനും മറ്റുമായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. പാണ്ഡവ ഗുഹകള്‍ക്ക് സമീപത്തായാണ് ഈ സ്ഥലവും. ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് അവരുടെ...

    + കൂടുതല്‍ വായിക്കുക
  • 06ധൂപ്ഘട്

    ധൂപ്ഘട്

    സത്പുര റേഞ്ചിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ധൂപ്ഘട്. 1350 മീറ്റര്‍ ഉയരത്തിലാണ് ഇത്. മധ്യേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയാണ് ഇത്. സൂര്യാസ്തമയ കാഴ്ചകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. ധൂപ്ഘട് സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം മഴക്കാലമാണ്.

    + കൂടുതല്‍ വായിക്കുക
  • 07ജടാ ശങ്കര്‍ ഗുഹകള്‍

    ജടാ ശങ്കര്‍ ഗുഹകള്‍

    പച്മറിയിലെ പ്രകൃതിദത്തമായ ഗുഹകളില്‍ പ്രസിദ്ധമാണ് ജടാ ശങ്കര്‍ ഗുഹകള്‍. ശിവനെ ആരാധിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ് ഈ ഗുഹകള്‍. ജടാ ശങ്കര്‍ ഗുഹയില്‍ ശിവന്റെ വലിയ ഒരു പ്രതിമയുണ്ട്. ഭസ്മാസുരനില്‍ നിന്നും ശിവന്‍ ഓടിയൊളിച്ചത് ഈ ഗുഹയിലാണ്...

    + കൂടുതല്‍ വായിക്കുക
  • 08ഇര്‍നേ തടാകം

    കുളിക്കാനായി ഇവിടെ നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഇര്‍നേ ബോസാണ് ഈ സ്ഥലം കണ്ടുപിടിച്ചത്. അതുകൊണ്ടാണ് ഈ തടാകത്തിന് ഇര്‍നേ തടാകം എന്ന പേരുവന്നത് എന്നാണ് വിശ്വാസം. ജസ്റ്റിസ് വിവാന്‍ ബോസിന്റെ ഭാര്യയായിരുന്നു ഇവര്‍.

    + കൂടുതല്‍ വായിക്കുക
  • 09ഭാരത് നീര്‍ അഥവാ ദൊറോത്തി ഡീപ്

    ഭാരത് നീര്‍ അഥവാ ദൊറോത്തി ഡീപ്

    ഭാരത് നീര്‍ ദൊറോത്തി ഡീപ് എന്ന പേരിലും അറിയപ്പെടുന്നു. 1930 മുതല്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പ് ഇവിടെ ഗവേഷണം നടത്തിവരുന്നു. നിരവധി വസ്തുക്കള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പച്മറിയില്‍ പേരുകേട്ട ഗുഹകളിലൊന്നാണ് ഭാരത് നീര്‍.

    + കൂടുതല്‍ വായിക്കുക
  • 10രജത് പ്രപാത്

    രജത് പ്രപാത്

    പച്മറിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് രജത് പ്രപാത്. സൂര്യപ്രകാശം വീണ് വെള്ളിനിറത്തില്‍ വെള്ളം തിളങ്ങുന്നത് കൊണ്ടാണ് ഇതിന് രജത് പ്രപാത് എന്ന പേരുവന്നത്. 107 മീറ്റര്‍ ഉയരമുണ്ട് ഇതിന്. സത്പുരയുടെ രാജ്ഞി എന്നും രജത് പ്രപാതിന് പേരുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 11ബഡാ മഹാദേവ് ഗുഹ

    ബഡാ മഹാദേവ് ഗുഹ

    പച്മറിയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തിലാണ് ബഡാ മഹാദേവ് ഗുഹ. ശിവനാണ് ഇവിടെത്തെ പ്രധാന പ്രതിഷ്ഠ. 60 അടി നീളമുള്ള ഗുഹയാണ് ഇത്. ബ്രഹ്മ, വിഷ്ണു, ഗണപതി തുടങ്ങിയ തുടങ്ങിയ വിഗ്രഹങ്ങളും ഇതിനകത്തുണ്ട്. വിഷ്ണു മോഹിനീ രൂപം പൂണ്ട് ഭസ്മാസുരനെ വധിച്ചത് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 12ഹന്ദി ഖോ

    ഹന്ദി ഖോ

    പച്മറി ഫോറസ്റ്റ് റേഞ്ചിലെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഹന്ദി ഖോ. 300 മീറ്റര്‍ ഉയരത്തില്‍നിന്നും വെള്ളം ഒഴുകുന്ന വഴിയാണിത്. പ്രകൃതിദത്തമായ സൗന്ദര്യത്തിന്റെ മനോഹരമായ കാഴ്ചയാണ് ഇവിടെ. കടുത്ത വിഷമുള്ള ഒരു പാമ്പ് ഈ സ്ഥലത്തിന് കാവല്‍ നില്‍ക്കുന്നതായി...

    + കൂടുതല്‍ വായിക്കുക
  • 13ക്രൈസ്റ്റ് ചര്‍ച്ച്

    ക്രൈസ്റ്റ് ചര്‍ച്ച്

    ബ്രിട്ടീഷുകാരാണ് ഈ പള്ളി പണിതത്. 1875 ലായിരുന്നു ഇത്. യൂറോപ്യന്‍ സ്റ്റൈലിലാണ് പള്ളിയുടെ നിര്‍മാണം. ഇതില്‍ത്തന്നെ ബ്രിട്ടീഷ്, ഫ്രഞ്ച്,ഐറിഷ് ശൈലികള്‍ കാണാം. ബെല്‍ജിയത്തില്‍ നിന്നാണ് പള്ളിയുടെ ഗ്ലാസുകള്‍ കൊണ്ടുവന്നിരിക്കുന്നത്. വര്‍ഷം...

    + കൂടുതല്‍ വായിക്കുക
  • 14ഹാര്‍പേഴ്‌സ് കേവ്

    പച്മറിയിലെ ചെറിയ ഒരു ഗുഹയാണ് ഹാര്‍പേഴ്‌സ് കേവ്. നിറയെ പഴയ പെയിന്റിംഗുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു ഈ കേവ്. സംഗീതോപകരണങ്ങള്‍ വായിച്ചിരിക്കുന്ന ഒരാളുടെ ചിത്രത്തില്‍നിന്നാണ് ഗുഹയ്ക്ക് ഈ പേര് കിട്ടിയത്. ജടാശങ്കര്‍ ഗുഹയ്ക്ക് സമീപത്തായാണ്...

    + കൂടുതല്‍ വായിക്കുക
  • 15പ്രിയദര്‍ശിനി പോയിന്റ്

    പ്രിയദര്‍ശിനി പോയിന്റ്

    പച്മറി മുഴുവനായും കാണാന്‍ പറ്റിയ ഒരു വ്യൂ പോയിന്റാണ് പ്രിയദര്‍ശിനി പോയിന്റ്. 1857 ല്‍ ക്യാപ്റ്റന്‍ ഫോര്‍സിതാണ് ഈ സ്ഥലം കണ്ടുപിടിച്ചത്. ഫോര്‍സിത് പോയിന്റ് എന്നായിരുന്നു ഈ സ്ഥലത്തിന്റെ നേരത്തെയുണ്ടായിരുന്ന പേര്. ഇതിനുശേഷമാണ് പച്മറി ഒരു...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed