വളരെയധികം തീര്‍ത്ഥാടക പ്രധാന്യമുള്ള ദുര്‍ഗാ ക്ഷേത്രമാണിത്. പാലം പൂര്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായും ധര്‍മ്മശാലയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചാമുണ്ട അഥവാ ദുര്‍ഗ ദേവിയുടെ പേരിലുള്ള ഈ ക്ഷേത്രം 51 ശക്തി പീഠങ്ങളില്‍ അഥവാ പ്രധാന ആരാധനാ സ്ഥലങ്ങളില്‍ പെടുന്നു. 700 വര്‍ഷങ്ങള്‍ക്കു മുന്പ് നിര്‍മ്മിച്ചതായി കരുതപ്പെടുന്ന ഈ അമ്പലം ബനീര്‍ നദിക്കരയിലായി നില കൊള്ളുന്നു. വളരെ ശാന്തവും സ്വസ്തവുമായ അന്തരീക്ഷമായതിനാല്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് സമാധാനമായി പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും പറ്റിയ സ്ഥലമാണിത്.
ക്ഷേത്രത്തിനുള്ളിലായി പുണ്യ ജലമുള്‍ക്കൊള്ളുന്ന മനോഹരമായ ഒരു കുളമുണ്ട്. ശിവ ലിംഗത്തിന്റെ രൂപ സാദൃശ്യമുള്ള പൊത്ത് പോലുള്ള ഭാഗം അമ്പലത്തിനുള്ളിലായി രൂപപ്പെട്ടിരിക്കുന്നു. ക്ഷേത്ര ചുറ്റളവിനുള്ളിലായി തന്നെ മറ്റു ദേവി ദേവന്‍മാരുടെ ചിത്രങ്ങളും ഭക്തര്‍ക്ക് കാണാനാകും. ബന്‍ ഗംഗ നീരുറവ ഇതിനടുത്തായാണ് ഒഴുകുന്നത്. സംസ്കൃത കോളേജ്,ആയുര്‍വേദ ഡിസ്പെന്‍സറി,ലൈബ്രറി തുടങ്ങിയവയാണ് തൊട്ടടുത്തുള്ള പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍. പുരാണ ലിഖിതങ്ങള്‍,ജ്യോതിശാസ്ത്ര പുസ്തകങ്ങള്‍,വേദങ്ങള്‍,ഉപനിഷത്തുകള്‍ എന്നിവയെല്ലാം ഇവിടുത്തെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.



Click it and Unblock the Notifications