ബുദ്ധ വിഹാരങ്ങള്‍ക്കും സന്യാസിമഠങ്ങള്‍ക്കും പ്രശസ്‌തമാണ് ഷെര്‍ബ്‌ളിംഗ്. പാലംപൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. ബുദ്ധമത പ്രചാരകനായിരുന്ന തായ് സിറ്റി റിംപോച്ചെയാണ് കുന്നുകള്‍ക്ക് നടുവിലുള്ള ഈ പ്രദേശം തന്റെ ആശ്രമത്തിനായി തിരഞ്ഞെടുത്തത്. ബുദ്ധമത സ്‌മാരകമായ ഒരു വലിയ സ്‌തൂപം ഷെര്‍ബ്‌ളിംഗിലുണ്ട്. ഇതിനെ ചുറ്റി പച്ചപ്പും മനോഹരമായ മരങ്ങളുമുണ്ട്.
ബുദ്ധമത വിശ്വാസികളും സമാധാന പ്രിയരും എല്ലായ്‌പ്പോഴും ഇവിടം സന്ദര്‍ശിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ശേഷം ആശ്രമത്തിലെ പ്രധാന സന്യാസിയായ റിംപോച്ചെ വിശ്വാസികളെ കാണുകയും ധര്‍മ്മോപദേശം നല്‍കി അവരെ അനുഗ്രഹിക്കുകയും ചെയ്യും.



Click it and Unblock the Notifications