പാലംപൂരില്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടാവുന്ന വിനോദങ്ങളില്‍ ഒന്നാം സ്ഥാനം ട്രക്കിംഗിനാണ്. പാലംപൂരിനും ചമ്പയ്‌ക്കും ഇടയില്‍ ധൗലാധര്‍ മലനിരകളിലൂടെ കടന്നുപോകുന്ന നിരവധി ട്രക്കിംഗ് പാതകളുണ്ട്. ഷിംഗാര്‍ ചുരം വഴി പാലംപൂരില്‍ നിന്ന് ഹോളിയിലേക്കുള്ള പാത, ഇന്ദ്രാഹര്‍ ചുരം വഴി പാലംപൂരില്‍ നിന്ന് ധര്‍മ്മശാലയിലേക്കുള്ള പാത, തംസാര്‍ ചുരം വഴി ബാജിനാഥില്‍ നിന്ന് മണാലിയിലേക്കുള്ള പാത എന്നിവ ഇവയില്‍ ചിലതാണ്.
ഈ പാതകളിലൂടെയുള്ള മലകയറ്റം അഞ്ചു മുതല്‍ എട്ടു ദിവസം വരെ നീണ്ടുനില്‍ക്കുന്നതാണ്. താഴ്‌വരയിലൂടെ ട്രക്കിംഗ് നടത്തുമ്പോള്‍ ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയും. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം.



Click it and Unblock the Notifications