Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനജി » ആകര്‍ഷണങ്ങള് » ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്

ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്, പനജി

33

ഗോവയുടെ തലസ്ഥാനമായ പനജിയിലെ ഏറ്റവും പ്രശസ്തമായ പള്ളിയാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍. മനോഹരവും വൃത്തിയുള്ളതുമായ അന്തരീക്ഷവും സമകാലികമായ നിര്‍മാണരീതിയുമാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനെ പ്രശസ്തമാക്കുന്നത്. പള്ളിയിലേക്ക് കടക്കുമ്പോള്‍ തന്നെ മേരി മാതാവിന്റെ കൂറ്റന്‍ പ്രതിമ കാണാം. പ്രവേശനകവാടത്തിലാണിത്.

1541 ലാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ചിന്റെ നിര്‍മാണം ആരംഭിച്ചത്. പള്ളിയുടെ അകവശത്തെ നിര്‍മാണം വളരെ ലളിതമാണ്. പ്രത്യേകിച്ചും പുറത്തുനിന്നുമുള്ള കെട്ടും മട്ടും വച്ച് നോക്കിയാല്‍. ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന് അഥവാ മാതാ മേരിക്ക് വേണ്ടി സമര്‍പ്പിച്ച വലിയ അള്‍ത്താരയും ജീസസ് ക്രൈസ്റ്റ്, ഔവര്‍ ലേഡി ഓഫ് റോസറി എന്നിവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച രണ്ട് ചെറു അള്‍ത്താരകളും ഇവിടെ കാണാം.

സെന്റ് ഫ്രാന്‍സിസ് സേവ്യറിനായി സമര്‍പ്പിക്കപ്പെട്ട ഒരു ചാപ്പലും ഇതിനകത്തുണ്ട്. പകല്‍സമയത്ത് മാത്രമല്ല, അലങ്കാരദീപങ്ങള്‍ തെളിയിച്ച രാത്രികളിലും ഈ പള്ളി കാണാന്‍ വളരെ മനോഹരമാണെന്ന് സഞ്ചാരികള്‍ പറയുന്നു. ടൂറിസ്റ്റുകള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന തരത്തിലാണ് ഇവിടത്തെ പ്രകൃതി. വളരെ എളുപ്പമാണ് ഇവിടെയെത്താന്‍. വാസ്‌കോ, മര്‍ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സ്ഥിരം ബസ് സര്‍വ്വീസുകളുണ്ട്. കാബുകളിലും ബൈക്ക് വാടകയ്‌ക്കെടുത്തും ഇവിടെയെത്താന്‍ വലിയ പ്രയാസമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu