പനാല ഫോര്‍ട്ടിന്റെ പേരിലാണ് പനാല അറിയപ്പെടുന്നതുതന്നെ. അതുകൊണ്ടുതന്നെ ഈ കോട്ട സന്ദര്‍ശിച്ചില്ലെങ്കില്‍ പനാല സന്ദര്‍ശിച്ചുവെന്ന് പറയുന്നതില്‍ കാര്യമില്ല. ഡെക്കാന്‍ പ്രദേശത്തെ ഏറ്റവും മനോഹരവും വലിപ്പമേറിയതുമായ കോട്ടയാണിത്. 900ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജാവായിരുന്ന രാജ ഭോജ് ആണ് ഈ കോട്ട പണികഴിപ്പിച്ചത്.പ്രതിരോധമാര്‍ഗ്ഗമെന്ന നിലയ്ക്കു നിര്‍മ്മിക്കപ്പെട്ടതുതന്നെയാണ് ഈ കോട്ട. ഇരട്ടചുമരുകളോടെ നിര്‍മ്മിച്ച കൂറ്റന്‍ പ്രവേശനകവാടങ്ങളാണ് കോട്ടയെ കാഴ്ചയില്‍ വ്യത്യസ്തമാക്കുന്നത്. മറാത്ത ഭരണകാലത്തെ കഥകളാണ് പനാല കോട്ടയ്ക്ക് ഏറെയും പറയാനുള്ളത്, പ്രത്യേകിച്ചും ശിവജി മഹാരാജിന്റെ ധീരതയെയും രാജ്യസ്‌നേഹത്തെയും കുറിച്ചുള്ള കഥകള്‍. കോട്ടകാണാനായി എല്ലാകാലത്തും സന്ദര്‍ശകരുടെ തിരക്കുണ്ടാകാറുണ്ട്.



Click it and Unblock the Notifications