Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോംടാ സാഹിബ്‌ » ആകര്‍ഷണങ്ങള് » പോംടാ സാഹിബ്‌ ഗുരുദ്വാര

പോംടാ സാഹിബ്‌ ഗുരുദ്വാര, പോംടാ സാഹിബ്‌

22

സിഖ്‌ മതവിശ്വസികളുടെ പൗരാണികമായ ആരാധനാലയമാണ്‌ പോംടാ സാഹിബിലെ ഗുരുദ്വാര. ഗുരു ഗോബിന്ദ്‌ സിംഗ്‌ സിഖ്‌ മതഗ്രന്ഥമായ ദസ്സം ഗ്രന്ഥിന്റെ പ്രധാന ഭാഗങ്ങള്‍ ഇവിടെ വച്ചാണ്‌ എഴുതിയതെന്ന്‌ വിശ്വസിക്കപ്പെടുന്നു. ദസ്സം ഗ്രന്ഥ്‌ പത്താമത്തെ ചക്രവര്‍ത്തിയുടെ പുസ്‌തകം എന്നും അറിയപ്പെടുന്നുണ്ട്‌. ഗുരു ഗോബിന്ദ്‌ സിംഗ്‌ നാലു വര്‍ഷത്തോളം ഇവിടെ താമസിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഗുരു ഗോബിന്ദ്‌ സിംഗിന്റെ കുതിര പോംടാ സാഹിബില്‍ എത്തിയപ്പോള്‍ സ്വയം നിന്നെന്നും തുടര്‍ന്ന്‌ അദ്ദേഹം ഇവിടെ താമസിക്കാന്‍ തീരുമാനിച്ചെന്നുമാണ്‌ വിശ്വാസം. ദസ്സം ഗ്രന്ഥ്‌ രചിക്കുന്ന സമയത്ത്‌ കരകവിഞ്ഞ്‌ ഒഴുകി കൊണ്ടിരുന്ന യമുന ഗുരു ഗോബിന്ദ്‌ സിംഗിന്റെ അഭ്യര്‍ത്ഥന പ്രകാരം ശാന്തമായി ഒഴുകിയെന്നും ഐതിഹ്യമുണ്ട്‌. ഇതേ തുടര്‍ന്ന്‌ അദ്ദേഹം നദിക്കരയിലിരുന്ന്‌ രചന നടത്തുകയായിരുന്നെന്നും പറയപ്പെടുന്നു. ഈ സംഭവത്തിന്‌ ശേഷം ഈ പ്രദേശത്തുകൂടെ നദി ശാന്തമായാണ്‌ ഒഴുകുന്നത്‌.

ഗുരുദ്വാരയ്‌ക്ക്‌ അകത്തുള്ള താലാബ്‌ അസ്ഥാനില്‍ വച്ചാണ്‌ ഗുരു ഗോബിന്ദ്‌ സിംഗ്‌ വേതനം വിതരണം ചെയ്‌തിരുന്നത്‌. അദ്ദേഹം തലപ്പാവ്‌ കെട്ടല്‍ മത്സരങ്ങളുടെ വിധി കല്‍പ്പിച്ചിരുന്നതായി കരുതപ്പെടുന്ന ദസ്‌താര്‍ അസ്ഥാനും ഗുരുദ്വാരയിലുണ്ട്‌. ഗുരു ഗോബിന്ദ്‌ സിംഗ്‌ ഉപയോഗിച്ചിരുന്ന പേനകളും അദ്ദേഹത്തിന്റെ കാലത്തെ ആയുധങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള മ്യൂസിയമാണ്‌ ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu