Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാസിഗാട്ട്

പാസിഗാട്ട് - അരുണാചല്‍പ്രദേശിലെ ഏറ്റവും പഴയ നഗരം

7

അരുണാചല്‍പ്രദേശിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ഏറ്റവും പഴയ നഗരമാണ് പാസിഗാട്ട്. 1911 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ നഗരം ഇന്ന് കിഴക്കന്‍ സിയാങ്ങ് ജില്ലയുടെ ആസ്ഥാനമാണ്. സമുദ്രനിരപ്പില്‍ നിന്ന് 153 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശം സിയാങ്ങ് നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്നു.

പാസിഗാട്ടിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. നെല്ലാണ് ഇവിടുത്തെ പ്രധാന കൃഷിയിനം. ഏതാനും തേയിലത്തോട്ടങ്ങളും ഈ പ്രദേശത്തോട് ചേര്‍ന്നുണ്ട്. കൃഷി, പച്ചക്കറികൃഷി എന്നിവയ്ക്കൊപ്പം ടൂറിസവും പാസിഗാട്ടിന്‍റെ മുഖ്യ വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ്.

പാസിഗാട്ടിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍

പ്രകൃതിമനോഹരമായ സ്ഥലങ്ങളും, സാഹസിക കായികവിനോദങ്ങളുമാണ് പാസിഗാട്ടിന്‍റെ പ്രത്യേകത. വെള്ളച്ചാട്ടങ്ങള്‍, തൂക്കുപാലങ്ങള്‍, പര്‍വ്വത മുനമ്പുകള്‍ എന്നിവയൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. ഡായിങ്ങ് എറിങ്ങ് സാങ്ങ്ച്വറി, പാന്‍ഗിന്‍ എന്നിവ പാസിഗാട്ടിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങളാണ്.

സാംസ്കാരിക പൈതൃകം

പാസിഗട്ടിലെ പ്രധാന ജനവിഭാഗം ആദിയാണ്. ആദി ഭാഷ ഉരവെടുത്തതും പാസിഗാട്ടിലാണെന്ന് കരുതപ്പെടുന്നു. പാസിഗാട്ടിലെ ജനങ്ങള്‍ തങ്ങളുടെ സമ്പന്നമായ സാംസ്കാരികപൈതൃകം പിന്‍തുടരുന്നവരാണ്. ഏറെ ആഘോഷത്തോടെ ഉത്സവങ്ങള്‍ കൊണ്ടാടുന്ന ഇവരുടെ പ്രധാന ആഘോഷങ്ങള്‍ മോപിന്‍‌, സോലുങ്ങ് എന്നിവയാണ്. പൈശാചിക ശക്തികളെ അകറ്റി നിര്‍ത്തുന്നതിനായി ആചരിക്കുന്നതാണ് മോപിന്‍.. തങ്ങളുടെ ജീവിതത്തില്‍ നിന്ന് ദോഷങ്ങളെല്ലാമകറ്റി വളര്‍ച്ച നല്കാനായി സമ്പത്തിന്‍റെയും, ജ്ഞാനത്തിന്‍റെയും  ദേവനോട് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഏപ്രില്‍ മാസത്തില്‍ നെല്‍വിത്ത് വിതയ്ക്കുന്നതിന് മുമ്പായാണ് ഈ ആഘോഷം. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന അഞ്ച് ദിവസം നീണ്ടുനില്‌‍ക്കുന്ന ആഘോഷമാണ് സോലുങ്ങ്.

എങ്ങനെ എത്തിച്ചേരാം?

അരുണാചല്‍ പ്രദേശിലെ സമീപ നഗരങ്ങളുമായും, ആസാമുമായും മികച്ച ഗതാഗത സൗകര്യങ്ങള്‍ പാസിഗാട്ടില്‍ നിന്നുണ്ട്.

പാസിഗാട്ട് പ്രശസ്തമാക്കുന്നത്

പാസിഗാട്ട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാസിഗാട്ട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പാസിഗാട്ട്

  • റോഡ് മാര്‍ഗം
    അരുണാചല്‍പ്രദേശിലെ സമീപ നഗരങ്ങളില്‍ നിന്നും, ആസാമില്‍ നിന്നും റോഡ് മാര്‍ഗ്ഗം പാസിഗാട്ടിലെത്താം. ഗുവാഹത്തിയില്‍ നിന്ന് ഒരു രാത്രിയിലെ യാത്രകൊണ്ട് ഇവിടെയെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ആസാമിലെ മുര്‍കോങ്ങ് സെലെക് ആണ് പാസിഗാട്ടിന് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പാസിഗാട്ടിന് സമീപത്തുള്ള വിമാനത്താവളം ലിലാബരിയാണ്. ഇതിനടുത്തായി ദിബ്രുഗഡിലെ മോഹന്‍ബാരിയിലും ഒരു വിമാനത്താവളമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon