Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ടടക്കല് » ആകര്‍ഷണങ്ങള് » വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം, പട്ടടക്കല്

20

പല്ലവ രാജാക്കന്മാരെ വിക്രമാദിത്യന്‍ രണ്ടാമന്‍ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി എ ഡി 740 ല്‍ ലോകമഹാദേവിയാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഏതാണ്ട് എ ഡി 740 ലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. കാഞ്ചിയിലെ കൈലാസനാഥര്‍ ക്ഷേത്രത്തിനെ അനുസ്മരിപ്പിക്കുന്ന വാസ്തുവിദ്യയാണ് വിരൂപാക്ഷ ക്ഷേത്രത്തിലുള്ളത്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം കര്‍ണാടകയിലെ പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉഗ്രനരസിംഹം, നടരാജന്‍, രാവണാനുഗ്രഹം, ലിംഗോത്ഭവ എന്നുതുടങ്ങിയ ശില്‍പങ്ങള്‍ ക്ഷേത്രത്തില്‍ വിവിധഭാഗങ്ങളിലായി കാണാം.

സഭാമണ്ഡപത്തിലെ ചുമരുകളില്‍ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, കിരാതാര്‍ജ്ജുനീയം, മഹാഭാഗവതം തുടങ്ങിയവയില്‍നിന്നുള്ള കഥാസന്ദര്‍ഭങ്ങള്‍ വരച്ചുചേര്‍ത്തിട്ടുണ്ട്. വിരൂപാക്ഷ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി ഒരു നന്ദിമണ്ഡപം കാണാം. നാലുഭാഗത്തും നിന്നും തുറന്ന നിലയിലാണ് നന്ദിമണ്ഡപം. ശിവവാഹനമായ നന്ദികേശന്റെ ഒരു കൂറ്റന്‍ പ്രതിമ ഇവിടെയുണ്ട്. വിക്രമാദിത്യന്‍ കാഞ്ചീപുരം പിടിച്ചടുക്കിയതിന്റെ വിവരണങ്ങള്‍ വടക്കുഭാഗത്തുള്ള ക്ഷേത്രകവാടത്തില്‍ വായിക്കാം. ചരിത്രവും ഐതിഹ്യങ്ങളും വാസ്തുവിദ്യയും കാഴ്ചയൊരുക്കുന്ന വിരൂപാക്ഷ ക്ഷേത്രം പട്ടടക്കല്‍ യാത്രയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് എന്നത കാര്യത്തില്‍ തര്‍ക്കമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed