ദക്ഷിണ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെറിയ ഗ്രാമമാണ് പയ്യോളി. സ്വര്‍ണമണല്‍തീരവും ആഴം കുറഞ്ഞ കടലുമാണ് പ്രധാന ആകര്‍ഷണമെങ്കിലും ഇവിടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് കാര്യങ്ങളുമുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റുകളില്‍ ഒരാളായ പി ടി ഉഷയുടെ ജന്‍മനാട് കൂടിയാണ് കോഴിക്കോട്ട് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പയ്യോളി.
രുചികരമായ ഭക്ഷ്യവിഭവങ്ങള്‍
രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ക്ക് പേരുകേട്ടതാണ് പയ്യോളി. സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് അതിവിശിഷ്ട ഭോജ്യങ്ങള്‍ തയ്യാറാക്കുന്ന പാചകരീതിയുടെ കഥ ഇവിടുത്തെ നാട്ടുകാര്‍ പറയും. നിരവധി റസ്റ്റോറന്റുകളും സ്റ്റാളുകളും ഇവിടെ കാണാം. പ്രസിദ്ധമായ 'പയ്യോളി കോഴി പൊരിച്ചത്' തീറ്റപ്രിയരെ ശരിക്കും തൃപ്തിപ്പെടുത്തും. ചുകന്ന മുളകും മസാലയും ചേര്‍ത്ത് പൊരിച്ചെടുത്ത ആവി പറക്കുന്ന പയ്യോളി കോഴി പൊരിച്ചത് മുന്നിലെത്തുമ്പോള്‍ നിങ്ങളുടെ മുഖം തിളങ്ങും. രുചിയുടെ പുതിയ അനുഭവമാണ് നിങ്ങള്‍ക്കത് പ്രദാനം ചെയ്യുക. ആ രുചി നിങ്ങളുടെ നാവില്‍ നിന്ന് മായുകയേ ഇല്ല.
തെങ്ങുകള്‍ തൊങ്ങലിട്ട തീരവും ക്ഷേത്രങ്ങളും
തെങ്ങുകള്‍ അതിരിട്ടു നില്‍ക്കുന്ന ശാന്തമായ കടല്‍ത്തീരം, കുഞ്ഞാലി മരക്കാര്‍ മ്യൂസിയം, വെള്ളിയാങ്കല്ല്, തൃക്കോട്ടൂര്‍ പെരുമാള്‍പുരം ക്ഷേത്രം എന്നിവയാണ് ഈ പ്രദേശത്തിന്റെ ആകര്‍ഷണങ്ങള്‍. പയ്യോളി കടല്‍ത്തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തൃക്കോട്ടൂര്‍ പെരുമാള്‍പുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് സുഗഗമായി ബന്ധപ്പെടാനുള്ള സൌകര്യം പയ്യോളിയിലുണ്ട്. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേതിന് സമാനമാണ് കാലാവസ്ഥ.



Click it and Unblock the Notifications