Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫെക്‌

ഫെക്‌- പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന സംസ്കാരം

6

ഇന്ത്യയിലെ അധികം ചൂഷണം ചെയ്യപ്പെടാത്ത സ്ഥലങ്ങളില്‍ ഒന്നാണ്‌ നാഗാലാന്‍ഡ്‌ . മലകള്‍, താഴ്‌ വാരങ്ങള്‍, സമതലങ്ങള്‍ എന്നിവയാല്‍ മനോഹരമായ ഇവിടുത്തെ സ്ഥലങ്ങള്‍ ഒന്ന്‌ സന്ദര്‍ശിച്ചാല്‍ വീണ്ടും വരാന്‍ തോന്നിപ്പിക്കുന്നവയാണ്‌. പ്രകൃതി സൗന്ദര്യവും സംസ്‌കാരവും ഒരുപോലെ സമ്മേളിച്ചിട്ടുള്ള ഫെക്‌ നാഗാലാന്‍ഡ്‌ സൂക്ഷിക്കുന്ന രഹസ്യമാണ്‌. നാഗാലാന്‍ഡിന്റെ തെക്ക്‌ കിഴക്കായിട്ടാണ്‌ ഫെക്‌ നഗരം സ്ഥിതി ചെയ്യുന്ന ഫെക്‌ ജില്ല . കിഴക്ക്‌ മ്യാന്‍മാര്‍, തെക്ക്‌ മണിപ്പൂര്‍, പടിഞ്ഞാറ്‌ കൊഹിമ ജില്ല വടക്ക്‌ സുന്‍ഹിബോട്ടോ, ട്യൂന്‍സാങ്‌ ജില്ലകള്‍ എന്നിങ്ങനെയാണ്‌ ജില്ലയുടെ അതിരുകള്‍. മുമ്പത്തെ ഫെക്‌ കൊഹിമ ജില്ലയുടെ ഭാഗമായിരുന്നു. കൊഹിമ ജില്ലയില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരത്താണ്‌ ഫെക്‌ സ്ഥിതി ചെയ്യുന്നത്‌.

ഫെക്‌ എന്നാല്‍ നിരീക്ഷണ ഗോപുരം എന്നാണ്‌ അര്‍ത്ഥം. ഫെക്രികെഡ്‌സ്‌ എന്നവാക്കില്‍ നിന്നാണ്‌ ഈ പേരുണ്ടായത്‌. ചഖെസാങും പൂചുര്യകളുമാണ്‌ ഫെക്കില്‍ കൂടുതലായിട്ടുള്ളത്‌. തെന്യിഡൈയും നാഗമീസുമാണ്‌ പ്രധാന സംസാര ഭാഷകള്‍. ചോക്രി, ഖേഴ, സാങ്‌ എന്നീ ഉപ ഗോത്രങ്ങള്‍ ചേര്‍ന്നതാണ്‌ ചഖേസാങ്‌.  

സന്ദര്‍ശകരുടെ ഹദൃയം കീഴടക്കുന്ന നദീ ഭംഗി

ഈ മനോഹര ജില്ലയെ അനുഗ്രഹിച്ചു കൊണ്ട്‌ തിസു, ലന്യെ, സെദു എന്നിങ്ങനെ മൂന്ന്‌ പുഴകള്‍ ഒഴുകുന്നുണ്ട്‌. ഇതിന്‌ പുറമെ ഷില്ലോയി, ചിദ, ഡിസുദു എന്നീ തടകാങ്ങളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്‌. ഇവിടുത്തെ താഴ്‌രകളില്‍ ചില അപൂര്‍വ ഇനം ഓര്‍ക്കിഡുകള്‍ കാണപ്പെടുന്നുണ്ട്‌. വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളുള്ള ഫെക്‌ കോഴിവര്‍ഗത്തില്‍ പെടുന്ന ബ്ലിത്‌ ട്രാഗോപാന്‍ പക്ഷികളാലും പ്രശസ്‌തമാണ്‌. ഖുതോന്യി, തുരിനി, ടര്‍ബിന്യി,നഗുന്യി, തുഖാന്യി, സുഖ്രുന്യി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ഫെക്‌ പ്രശസ്തമാക്കുന്നത്

ഫെക്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫെക്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഫെക്‌

  • റോഡ് മാര്‍ഗം
    ഫെകിലേക്കെത്താനുള്ള ഏറ്റവും ചിലവ്‌ കുറഞ്ഞ മാര്‍ഗം ഇതാണ്‌. കൊഹിമ, ദിമാപൂര്‍ തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ പതിവായി ബസ്‌ സര്‍വീസുണ്ട്‌. സര്‍ക്കാര്‍ ബസുകള്‍ക്ക്‌ പുറമെ സ്വകാര്യ ബസുകളും ഉണ്ട്‌. ഇതിന്‌ പുറമെ ടൂറിസ്റ്റ്‌ ബസുകളും കിട്ടും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഫെകിലെക്ക്‌ എത്താനുള്ള റയില്‍വെസ്റ്റേഷന്‍ ദിമാപൂര്‍ റയില്‍വെസ്റ്റേഷനാണ്‌. 189 കിലോമീറ്റര്‍ അകലെയാണിത്‌. ദിമാപൂരില്‍ നിന്നും ഫെകിലേക്ക്‌ നാഗാലാന്‍ഡ്‌ സര്‍ക്കാരിന്റെ ബസുകള്‍ സ്ഥിരമായിട്ടുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഫെക്‌ ജില്ലയില്‍ വിമാനത്താവളങ്ങളില്ല. 184 കിലോമീറ്റര്‍ അകലെയുള്ള ദിമാപൂരാണ്‌ സമീപത്തുള്ള വിമാനത്താവളം. ദിമാപൂര്‍ കൊല്‍ക്കത്ത, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കും. ദിമാപൂര്‍ വിമാനത്താവളത്തില്‍ നിന്നും ഫെകിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun