ഉത്തര്‍പ്രദേശിലെ മനോഹരമായ ഒരു കാഴ്ചയാണ് പിലിഭിത്. ലോക്‌സഭാമണ്ഡലം കൂടിയാണ് പിലിഭിത്. കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം നേപ്പാളുമായി 54 കിലോമീറ്ററോളം അതിര്‍ത്തിപങ്കിടുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലും പിലിഭിത് വാര്‍ത്തകളില്‍ നിറയാറുണ്ട്.
ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിലേക്ക് വെളിച്ചം വിശുന്ന പഴ കൊട്ടാരങ്ങളും കെട്ടിടങ്ങളുമാണ് പിലിഭിത്തിലെ പ്രത്യേകത. പ്രകൃതിയുടെ നടുവിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളും പിലിഭിതിനെ മനോഹരമാക്കുന്നു.
പിലിഭിതിലെ കാഴ്ചകള്‍
പിലിഭിത് കടുവാ സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച. ഗോമാത് താള്‍, ദേവ - ഗഗ്ര സംഘം, രാജ വേണു കാ തില തുടങ്ങിയവയും പിലിഭിതിലെ കാഴ്ചകളാണ്. മഹോഫ് ഫോറസ്റ്റ് റേഞ്ചിനരികിലെ ചുക ബീച്ചും ഇവിടത്തെ അസ്തമയക്കാഴ്ചകളും ബഹുവിശേഷമാണ്.
നിരവധി ക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും പിലിഭിതില്‍ ഉണ്ട്. 450 വര്‍ഷം പഴക്കമുള്ള ഗൗരിശങ്കര ക്ഷേത്രമാണ് ഇതിലൊന്ന്. ഛാത്വി പദ്ശായി ഗുരുദ്വാര, ഗര്‍ഗ ഹസ്രത് ഷാ ഷെര്‍ മിയാന്‍ കി, ജമാ മസ്ജിദ്, അര്‍ദ്ധനാരീശ്വര ക്ഷേത്രം, ജൈസന്ത്രി ക്ഷേത്രം എന്നിവയും പിലിഭിതിലെ കാഴ്ചകളില്‍ പെടുന്നു.



Click it and Unblock the Notifications