ബിയാസ് നദിക്ക് കുറുകെ നിര്‍മിച്ചിരിക്കു ഈ അണക്കെട്ട് പ്രാഗ് പൂരില്‍ സ്ഥിതി ചെയ്യുന്ന പ്രധാന അണക്കെട്ടാണ്. 450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് ് 45000 ഹെക്ടര്‍ വിസ്തൃതിയില്‍ കായല്‍പ്പാടം (wetland) സൃഷ്ടിക്കുന്നു. ഇന്ത്യയിലെ 25 അന്താരാഷ്ട്ര വെറ്റ്ലാന്‍റുകളില്‍ ഒന്നായി രാംസര്‍ കണ്‍വെന്‍ഷന്‍ ഇതിനെ പ്രഖ്യാപിക്കുകയുണ്ടായി. പ്രസിദ്ധനായിരുന്ന ഇന്ത്യന്‍ യോദ്ധാവ് മഹാറാണ പ്രതാപിന്‍െറ സ്മരണക്കായാണ് അണക്കെട്ടിന് ഈ നാമം നല്‍കിയത്.
പോങ് ഡാം തടാകം ,പോങ് റിസര്‍വോയര്‍ എന്നീ പേരുകളിലും അണക്കെട്ട് അറിയപ്പെടുന്നു. 1975 ല്‍ അണക്കെട്ട് നിര്‍മിച്ചതിനുശേഷം പിന്നീട് പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. നിരവധി ദേശാടനപക്ഷികള്‍ പ്രദേശത്ത് എത്താറുണ്ട്. ഇവിടെ ദേശാടനത്തിനത്തെുന്ന കിളികളില്‍ 220 ഓളം വര്‍ഗങ്ങള്‍ സൈബീരിയയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നുമാണത്തെുന്നത് സുര്‍ഖാബ്, കൊറ്റി, പിന്‍ ടെയില്‍സ് എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. സാമ്പാര്‍,ബാര്‍ക്കിങ് ഇനത്തിലുള്ള മാനുകള്‍, കാട്ടുപന്നി, പുള്ളിപ്പുലി എന്നിവയെ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നു. പോങ് റിസര്‍വോയര്‍ പ്രധാന മത്സ്യബന്ധനകേന്ദ്രവുമാണ്.



Click it and Unblock the Notifications