ഉത്തര്‍പ്രദേശിലെ പല ജില്ലകളിലൂടെ ഒഴുകുന്ന സായ് നദി പ്രതാപ്ഗഡിലൂടെയും കടന്ന് പോകുന്നു. ഹിന്ദു മത വിശ്വാസം അനുസരിച്ച് പവിത്രമായി കരുതുന്ന ഈ നദിയെക്കുറിച്ച് പരാണങ്ങളിലും, ഗോസ്വാമി തുളസീദാസിന്‍റെ രാമചരിതമാനസത്തിലും പരാമര്‍ശമുണ്ട്. പരാണത്തില്‍ ആദി ഗംഗ അഥവാ പഴയ ഗംഗ എന്നപേരിലാണ് പരാമര്‍ശിക്കപ്പെടുന്നത്.
ഗോമതി നദിയുടെ ഉപനദിയായ സായ്, ഹര്‍ദോയ് ജില്ലയില്‍ നിന്ന് ആരംഭിച്ച് സായ് ലഖ്നൗ, ഉന്നാവോ ജില്ലകളിലൂടെ കടന്നുവരുന്നു. പ്രതാപ്ഗഡിന്‍റെ പടിഞ്ഞാറ് ഭഗത്തുകൂടി വരുന്ന സായ്നദി, ഗുയിശര്‍നാഥ് ധാമിന്‍റെ കിഴക്ക്ഭാഗത്തുകൂടി വന്ന് മറ്റൊരു പുണ്യസ്ഥലമായ ചാന്ദിക ധാമിനെ സ്പര്‍ശിച്ച് കടന്നുപോകുന്നു. ഇവിടം ദേവി ചാന്ദി എന്നാണ് മുന്‍പ് അറിയപ്പെട്ടിരുന്നത്. സായ് നദിയില്‍ മുങ്ങിയ ശേഷമാണ് ഭക്തര്‍ ക്ഷേത്രത്തിലേക്കും, ധാമിലേക്കും കടക്കുക.



Click it and Unblock the Notifications