പ്രശസ്തമാണ് ഈ ദുര്‍ഗാ ക്ഷേത്രം. പുരിയില്‍ നിന്ന് 27 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് ബ്രഹ്മഗിരിയിലേക്കും സതാപാദയിലേക്കുമുള്ള വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രത്തോട് ചേര്‍ന്നുള്ള മണല്‍കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദുര്‍ഗാദേവിയെ ബലിഹാര്‍ ചന്ദ് ദേവി എന്ന പേരിലാണ് ആരാധിക്കുന്നത്.
പുരിയിലെ മറ്റ് ക്ഷേത്രങ്ങളെ ആരാധനാകാര്യങ്ങളില്‍ ജഗന്നാഥ ക്ഷേത്രവുമായി ബലിഹാര്‍ ചന്ദി ക്ഷേത്രത്തിന് ബന്ധമുണ്ട്. അശ്വിന മാസത്തിലെ മഹാനവമി ദിവസം നടക്കുന്ന പ്രത്യേക ആരാധനാ കര്‍മ്മമാണ് ജഗന്നാഥ ക്ഷേത്രത്തിലേതിന് സമാനമായി നടക്കുന്നത്.
കഴുത്തില്‍ അസ്ഥികൂടങ്ങളുടെ മാലയണിഞ്ഞ് ഇടതുകൈയില്‍ മുറിച്ചെടുത്ത തലയുമായി ശിവന്‍െറ ശരീരത്തില്‍ താങ്ങി ഇടതുമുട്ടുകാല്‍ നിലത്തൂന്നി നില്‍ക്കുന്ന കാളിയുടെ ചിത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഭാര്‍ഗവി നദിയുടെ തീരത്ത് പ്രകൃതിഭംഗി തുളുമ്പുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം സഞ്ചാരികള്‍ക്കും ഏറെ പ്രിയങ്കരമാണ്. ഭാര്‍ഗവി നദി കടലുമായി ചേരുന്ന ഭാഗവും ഇതിനടുത്താണ്.



Click it and Unblock the Notifications