Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » ആകര്‍ഷണങ്ങള് » ബേഡി ഹനുമാന്‍ ക്ഷേത്രം

ബേഡി ഹനുമാന്‍ ക്ഷേത്രം, പുരി

67

ചങ്ങലയില്‍ ബന്ധിതനായ ഹനുമാനാണ് ഇവിടത്തെ പ്രതിഷ്ഠ. ചക്രനാരായണ്‍ ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്ത് കടലിന് സമീപമുള്ള ഈ ചെറിയ ക്ഷേത്രം പുരിയില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ദാരിയ (കടല്‍) മഹാവീര്‍ (ഹനുമാന്‍െറ മറ്റൊരു പേര്) ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്.  

ഒരിക്കല്‍ കടല്‍ ക്ഷോഭത്തില്‍ നിന്ന് പുരിയെ സംരക്ഷിക്കാന്‍ ജഗന്നാഥ ഭഗവാന്‍ നിയോഗിച്ചിരുന്ന ഹനുമാന്‍ ഭഗവാനെ അറിയിക്കാതെ അയോധ്യയിലേക്ക് പോയത്രേ. കാവല്‍ക്കാരന്‍ ഇല്ലാഞ്ഞതിനെ തുടര്‍ന്ന് കടല്‍ വെള്ളം അകത്ത് കയറി ക്ഷേത്രത്തിന് നാശമുണ്ടായി. ഇതിന് ശേഷം ഹനുമാനെ ചങ്ങലക്കിട്ട ശേഷം രാവും പകലും ക്ഷേത്രത്തിന്‍െറ സുരക്ഷ ഉറപ്പാക്കാന്‍ ഭഗവാന്‍ നിര്‍ദേശിച്ചതായാണ് വിശ്വാസം. ക്ഷേത്രത്തിന്‍െറ പുറം ചുമരുകള്‍ മനോഹരങ്ങളായ ചുവര്‍ ചിത്രങ്ങളാല്‍ നിറഞ്ഞതാണ്.

പടിഞ്ഞാറ് ഭാഗത്തെ ഭിത്തിയില്‍ അഞ്ജന കുഞ്ഞിനെ ലാളിക്കുന്ന ചിത്രവും തെക്കുഭാഗത്തെ ഭിത്തിയില്‍ ഗണേശഭഗവാന്‍െറ  മനോഹര ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. പുരിയുടെ പൈതൃകത്തിന് തിളക്കം കൂട്ടുന്ന ഒരു കാലത്തിന്‍െറ ചരിത്രം വിളിച്ചുപറയുന്ന ഈ ചിത്രങ്ങള്‍ കണ്ട ശേഷമേ സഞ്ചാരികള്‍ മടങ്ങാറുള്ളൂ.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed