Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജമുണ്ട്രി » ആകര്‍ഷണങ്ങള് » ദമേര്‍ല രാമറാവു ആര്‍ട്ട്‌ഗ്യാലറി

ദമേര്‍ല രാമറാവു ആര്‍ട്ട്‌ഗ്യാലറി, രാജമുണ്ട്രി

25

രാജമുണ്ട്രിയുടെ പ്രിയ പുത്രനും പ്രശസ്‌ത ചിത്രകാരനുമായ ദമേര്‍ല രാമറാവുവിന്റെ ഓര്‍മ്മയ്‌ക്കായി സ്ഥാപിച്ചതാണ്‌ ദമേര്‍ല രാമറാവു ആര്‍ട്ട്‌ഗ്യാലറി. രാമറാവുവിന്റെ മരണത്തിന്‌ 92 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അദ്ദേഹത്തിന്റെ മഹത്തായ നിരവധി രചനകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ചിത്രകലാരംഗത്തെ ഒരു വിപ്‌ളവകാരിയായിരുന്നു ദമേര്‍ല രാമറാവു. ചിത്രകലയിലേ ആന്ധ്രാശൈലിയുടെ പുനരുജ്ജീവനം അദ്ദേഹം തന്റെ ജീവിതവ്രതമായി സ്വീകരിച്ചു. കലാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക്‌ വഹിച്ചു.

രാജമുണ്ട്രി ചിത്രകലാശാല എടുത്തുപറയത്തക്ക ഉദാഹരണമാണ്‌. തന്റെ സൃഷ്ടികള്‍ ലോകത്തിന്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കലയെ കുറിച്ചും അതിന്റെ പ്രയോഗത്തെ കുറിച്ചും സമൂഹത്തിന്‌ അറിവ്‌ പകരുന്നതിനും അദ്ദേഹം പരിശ്രമിച്ചു. കലാഭൂപടത്തില്‍ രാജമുണ്ട്രിക്ക്‌ സ്ഥാനം ലഭിച്ചത്‌ അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമായാണെന്ന്‌ നിസ്സംശയം പറയാം. മഹാനായ ഈ കലാകാരനുള്ള നാടിന്റെ ആദരമാണ്‌ ഈ ആര്‍ട്ട്‌ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. കലാസ്വാദകര്‍ക്ക്‌ ഗ്യാലറി സന്ദര്‍ശനം മികച്ചൊരു അനുഭവമായിരിക്കും.

പൊതുഅവധി ദിവസങ്ങളും വെള്ളിയാഴ്‌ചകളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഗ്യാലറി തുറന്ന്‌ പ്രവര്‍ത്തിക്കും. രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ച്‌ മണി വരെയാണ്‌ ഗ്യാലറിയുടെ പ്രവര്‍ത്തനസമയം.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri