രാജമുണ്ട്രി നഗരത്തില്‍ നിന്ന് ഏതാണ്ട് 40 കിലോമീറ്റര്‍ അകലെയാണ് പട്ടിസീമ. വളരെ മനോഹരമായ ഇവിടെ പ്രശസ്‌തങ്ങളായ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് പട്ടിസീമ. ഗോദാവരി നദിയുടെ മധ്യത്തില്‍ കുന്നില്‍ മുകളിലായി സ്ഥിതി ചെയ്യുന്ന ശ്രീ വിഗഭദ്ര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇത് ശിവ ക്ഷേത്രമാണ്. സര്‍വ്വാഭരണ വിഭൂഷിതയും സര്‍വ്വായുധ ധാരിയുമായ ഭദ്രകാളിയുടെ വലിയൊരു പ്രതിമയും ഇവിടെ കാണാം. പട്ടിസീമയിലെ രണ്ടാമത്തെ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ശ്രീ ഭാവനനാരായണ സ്വാമിയാണ്. വര്‍ഷം മുഴവന്‍ നിരവധി ഭക്തര്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നു.



Click it and Unblock the Notifications