രാജ്ഗിറിലെ ചുടുനീരുറവകളെ മൊത്തമായും ബ്രഹ്മകുണ്ഠ് എന്നാണ് വിളിക്കുന്നത്. വൈഭവ മലനിരകളുടെ താഴ്വാരത്തുള്ള ഈ നീരുറവകളെല്ലാം സപ്തധാര എന്നറിയപ്പെടുന്ന ഏഴ് നദീപ്രവാഹങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ്.
45 ഡിഗ്രി സെല്‍ഷ്യസ് വറെ താപനില ഈ ചുടുനീരുറവകള്‍ക്ക് ആനുഭവപ്പെടാറുണ്ട്. ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കുന്ന നീരുറവകളില്‍ തീര്‍ത്ഥാടകര്‍ സ്നാനം നടത്താറുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര് കുളിക്കാനായി പ്രത്യേകസ്ഥലങ്ങളും ഇവിടെഒരുക്കിയിട്ടുണ്ട്.ഈ നീരുറവകള്‍ക്ക് ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.