തലസ്ഥാനമായ രാജ്ഗിറിനെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വേണ്ടി പണികഴിപ്പിച്ച കോട്ടമതില്‍ പ്രത്യേത തരത്തിലുള്ള കൊത്തുപണികളാണ് രാജ്ഗിറിലെ മറ്റൊരു സുന്ദരമായ കാഴ്ച്ച.മൈസീനിയന്‍ ശില്പകലയോട് സാമ്യമുള്ള ശില്പകലാരൂപമായ സൈക്ലോപിയന്‍ ശില്പകലയാണിതില് ഉള്ളത്. ഒരു വലിയ ചുണ്ണാമ്പുകല്ലിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. മൌര്യവംശത്തിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ കോട്ട മതില് നശിച്ചുതുടങ്ങിയെങ്കിലും സമൃദ്ധമായ ഒരു സാംസ്ക്കാരിക പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് അതിന്നും തലയുയര്‍ത്തി നില്ക്കുന്നു