സൗരാഷ്ട്ര പ്രദേശത്തുള്ള ഈ മ്യൂസിയം ഗുജറാത്തിലെ കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ഹരിതാഭമായ, ശാന്തതയുള്ള ഒരു പ്രദേശത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കരകൗശലവസ്തുക്കളും, പെയിന്‍റിങ്ങുകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജൂബിലി ഗാര്‍ഡന്‍സിലെ
ക്യൂന്‍ വിക്ടോറിയ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബില്‍ഡിങ്ങിലാണ് ഈ സ്ഥാപനം. 1881 മുതല്‍ 1889 വരെ കത്തിയവാര്‍ ഏജന്‍സിയില്‍ പൊളിറ്റിക്കല്‍ ഏജന്‍റായിരുന്ന കേണല്‍ ജെയിംസ് വാട്സന്‍റെ പേരാണ് മ്യൂസിയത്തിനിട്ടിരിക്കുന്നത്.
വാട്സന്‍റെ തന്നെ ശേഖരങ്ങളായ നാണയങ്ങളും, പുരാതനവും, മോഹന്‍ജദാരോ കാലഘട്ടത്തിലുണ്ടായിരുന്നതുമായ കരകൗശല വസ്തുക്കളും, ആദിമനിവാസികള്‍ ഉപയോഗിച്ചിരുന്ന തുണിത്തരങ്ങളും, ആഭരണങ്ങളും ഇവിടുത്തെ ശേഖരത്തില്‍ പെടുന്നു. പെതു അവധി ദിവസങ്ങളിലും, ഞായറാഴ്ചകളും ഒഴിച്ച് എല്ലാ ദിവസവും 9 മണി മുതല്‍ 6 മണി വരെ ഇവിടെ പ്രവേശനം ലഭിക്കും.



Click it and Unblock the Notifications