പ്രദേശത്തെ പ്രധാന സിക്ക് ആരാധനാലയങ്ങളില്‍ ഒന്നായ ഇവിടം 1616ല്‍ ആറാമത്തെ സിക്ക് ഗുരുവായ ഗുരു ഹര്‍ഗോവിന്ദ് സാഹിബ് ജിയാണ് സ്ഥാപിച്ചതെന്നാണ് ചരിത്രം. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെ കാണാന്‍ പോകുന്ന വഴിയില്‍ ഗുരു ഹര്‍ഗോവിന്ദ് ഇവിടെ കുറച്ചുദിവസം താമസിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.
നാല് നിലകളിലുള്ള കെട്ടിടത്തില്‍ 15 മുറികളും എട്ട് മുറികളോടെയുള്ള പാഠശാലയുമാണ് ഉള്ളത്. 1960ല്‍ സിക്ക് വിശ്വാസിയായ സര്‍ദാര്‍ താരാസിംഗ് ആണ് കൂടുതല്‍ വിശ്വാസികളെ ഉള്‍ക്കൊള്ളും വിധം ഇവിടം പുതുക്കി പണിതത്. ഞായറാഴ്ചകളിലെ ആരാധനക്കും ഒത്തുചേരലിനും ഇവിടെ നിരവധി വിശ്വാസികള്‍ എത്താറുണ്ട്.
ശ്രീ ഹര്‍ഗോവിന്ദ് സാഹിബ് ജിയുടെ ജന്‍മദിനമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആഘോഷം. തൊട്ടടുത്ത് തന്നെയുള്ള ഹര്‍ഗോവിന്ദ് സാഹിബ് ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനും സഞ്ചാരികള്‍ സന്ദര്‍ശിക്കാറുണ്ട്.



Click it and Unblock the Notifications