റജൗറി ജില്ലയിലെ ജാന്‍ഗര്‍ ഗ്രാമത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കശ്മീര്‍ താഴ്വരയിലെ പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൗഷേര -ജാന്‍ഗര്‍ റോഡ് വഴിയാണ് ഇവിടെയത്തെുക. 1945ലാണ് ക്ഷേത്രം നിര്‍മിച്ചത്. നിരവധി പുരോഹിതന്മാര്ക്ക് മംഗ്ള ദേവി സ്വപ്നത്തില്‍ ദര്‍ശനം നല്കിയ മംഗ്ള ദേവി ഇവിടെ ക്ഷേത്രം നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് വിശ്വാസം.
എല്ലാ ചൊവ്വാഴ്ചകളുമാണ് ഈ ക്ഷേത്രത്തില്‍ പുണ്യദിനമായി കരുതപ്പെടുന്നത്. അതില്‍ തന്നെ പൂര്‍ണ ചന്ദ്ര ദിനത്തിന് തൊട്ടുമുമ്പുള്ള ചൊവ്വാഴ്ചക്ക് കൂടുതല്‍ പുണ്യമുണ്ടെന്ന വിശ്വാസം മൂലം ചണ്ഡിപക്ഷ് എന്നറിയപ്പെടുന്ന ഈ ദിവസം അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരെ ഇവിടെ വിശ്വാസികള്‍ എത്താറുണ്ട്. നവരാത്രിയും ഈ ക്ഷേത്രത്തില്‍ ഏറെ പൊലിമയോടെ കൊണ്ടാടുന്ന ഉല്‍സവമാണ്. വേദങ്ങളെ ത്രിനിധാനം ചെയ്യുന്ന ‘സ്താന് ഗണ്ണു’കള്‍ ആണ് ക്ഷേത്രത്തിലത്തെുന്നവരെ വരവേല്‍ക്കുന്നത്. രാമായണ പാതയും ഹവനകുണ്ഡവും മംഗ്ള ദേവിയുടെ തലകള്‍ എന്ന വിശ്വസിക്കപ്പെടുന്ന പ്രകൃതി ദത്ത പാറകള്‍ നിറഞ്ഞ ഗുഹയും ഇവിടെയുണ്ട്.