അരിയമാന്‍ ബീച്ച് പാക് കടലിടുക്കിന്റെ ഒരു വശത്ത് സ്ഥിതി ചെയ്യുന്നു. നല്ലരീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ബീച്ചിന്റെ വൃത്തിയും ശുചിത്വവും വന്‍തോതില്‍ വിനോദസഞ്ചാരികളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുന്നു. പിക്‌നിക് മാത്രമാണ് രാമേശ്വരത്തുകാരുടെ ഏക വിനോദോപാധി. അതുകൊണ്ട് തന്നെ ധാരാളം പ്രദേശവാസികളും ബീച്ച് സന്ദര്‍ശിക്കുന്നു. വാരാന്ത്യങ്ങളില്‍ സമീപ ജില്ലകളില്‍ നിന്ന് ധാരാളം പേര്‍ ഇവിടെ എത്താറുണ്ട്.
തിരമാലകളൊന്നും ഇല്ലാതെ നിശ്ചലമായി കിടക്കുന്ന നീലജലം ബീച്ചിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ദിവസം മുഴുവന്‍ വീശി കൊണ്ടിരിക്കുന്ന തണുത്ത ഇളംകാറ്റ് ബീച്ചിനെ മികച്ച ഉല്ലാസകേന്ദ്രമാക്കി മാറ്റുന്നു. ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീച്ചിന്റെ നീളം രണ്ട് കിലോമീറ്ററാണ്. 150 മീറ്ററാണ് ഈ മണല്‍പരപ്പിന്റെ വീതി.
സ്വകാര്യ വ്യക്തി വച്ചുപിടിപ്പിച്ച കാറ്റാടിമരങ്ങള്‍ ബീച്ചിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നുണ്ട്. കുട്ടികളുടെ പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍, ബോട്ടിംഗ്, കൃത്രിമ ഇടി, സര്‍ഫിംഗ് മുതലായവയും ഇവര്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. ബീച്ചിന്റെ വിനോദസഞ്ചാര സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഇവ വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ട്.



Click it and Unblock the Notifications