രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്കുള്ള പാതയില്‍ 3.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജഡ തീര്‍ത്ഥത്തിലെത്താം. ധനുഷ്‌കോടിയിലെ പുണ്യസ്‌നാനത്തിലേക്ക് പോകുന്ന സഞ്ചാരികള്‍ ഇവിടവും സന്ദര്‍ശിക്കാറുണ്ട്. ഈ തീര്‍ത്ഥത്തിന് പിന്നിലെ ഐതീഹ്യവും ശ്രീരാമനുമായി ബന്ധപ്പെട്ടതാണ്. രാവണനെ കൊന്ന് അയോധ്യയിലേക്ക് മടങ്ങുന്ന വഴി രാമന്‍ ഇവിടെ വിശ്രമിച്ചത്രേ.
അദ്ദേഹം ഇവിടെ വച്ച് ഒരു ശിവലിംഗം തയ്യാറാക്കി അതിനെ പൂജിച്ചു. ഈ ലിംഗം ശ്രീരാമലിംഗം എന്നാണ് അറിയപ്പെടുന്നത്. ബ്രാഹ്മണനായ രാവണനെ കൊന്നതിന്റെ പാപം കഴുകി കളയാനായി അദ്ദേഹം തന്റെ തലമുടി കഴുകിയതായും പറയപ്പെടുന്നു. പാപത്തില്‍ നിന്ന് മുക്തനായതിന് ശേഷമാണ് അദ്ദേഹം പൂജ ആരംഭിച്ചതെന്നുമാണ് വിശ്വാസം. രാമേശ്വരത്തെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഇവിടുത്തെ ക്ഷേത്രം ചെറുതാണ്. മറ്റൊരു തീര്‍ത്ഥമായ കാവേരി തീര്‍ത്ഥത്തിന്റെ വളപ്പിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാവണന്‍ ചിറകരിഞ്ഞ് വീഴ്‌ത്തിയ ജഡായുവിന് ഇവിടെ വച്ചാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications