ആകര്‍ഷകവും വംശനാശഭീഷണി നേരിടുന്നതുമായ കടല്‍ ജീവികളുടെ പറുദ്ദീസ എന്നാണ് കുരുസദൈ ദ്വീപ് അറിയപ്പെടുന്നത്. കടല്‍ ജീവികളെ കുറിച്ച് പഠിക്കുന്ന ഗവേഷകരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്‌ദ്ധരുമാണ് ഇവിടം സന്ദര്‍ശിക്കുന്നവരില്‍ അധികവും. മനോഹരമായ പവിഴപ്പുറ്റുകള്‍ സാധാരണക്കാരായ വിനോദസഞ്ചാരികളെയും കുരുസദൈ ദ്വീപിലക്ക് ആകര്‍ഷിക്കുന്നു.
മണ്ഡപത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്. മാന്നാര്‍ ഉള്‍ക്കടലില്‍ ഡോള്‍ഫിനുകള്‍, കടല്‍പ്പശുക്കള്‍ (സീകൗ) എന്നിവ തുള്ളിച്ചാടുന്നത് കാണാനാകും. ബലനോഗ്‌ളോസ്സസ് എന്ന ജീവികളുടെ സാന്നിധ്യം കടലിന്റെ ഈ ഭാഗത്തെ സവിശേഷതയാണ്. ജീവിക്കുന്ന ഫോസിലുകളായ ഇവ വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ജീവികളാണ്.
കടല്‍ച്ചൊറിയാണ് ഇവിടുത്തെ മറ്റൊരു സവിശേഷ കടല്‍ജീവി. ഏതെങ്കിലും ജീവികള്‍ ആക്രമിക്കാന്‍ വന്നാല്‍ ഇതിന് അമീബയുടെ ആകൃതിയിലേക്ക് മാറാന്‍ കഴിയും. ഇവിടം സന്ദര്‍ശിക്കുന്നതിന് അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി നേടണം. എങ്കില്‍ പോലും ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കരുത്.



Click it and Unblock the Notifications