റാണിഖേതില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഛൗഖുതിയ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. രാംഗംഗ നിദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ഈ പേര് ലഭിക്കുന്നത് നാല് അടി എന്നര്‍ത്ഥം വരുന്ന ഛൗ-ഖുത് എന്ന കുമൗണി വാക്കില്‍ നിന്നും ആണ്. ഈ നാല് അടികള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇവിടെ നിന്നുള്ള നാല് വഴികളാണ്. ആദ്യത്തെ വഴി രാംനഗറിലേക്കും രണ്ടാമത്തെ വഴി കരണ്‍ പ്രയാഗിലേക്കും ഉള്ളതാണ്. മൂന്നാമത്തെ വഴി റാണിഖേതിലേക്കും നാലാമത്തെ വഴി തടക്തല്ലിലേക്കും എത്താനുള്ളതാണ്. ഖീരയിലേക്കും ഈ നാലമത്തെ വഴിയിലൂടെ എത്താം. പഴയകാലത്ത കോട്ടകളും കത്യൂരി രാജംവംശത്തിന്റെ അവശേഷിപ്പുകളും ഛൗഖുതിയിയില്‍ കാണാന്‍ കഴിയും.
അരി, ഗോതമ്പ് , മാങ്ങ തുടങ്ങിയവയുടെ കൃഷി കൊണ്ടും ഈ സ്ഥലം പ്രശസ്‌തമാണ്. അഗ്നേര് ക്ഷേത്രവും ലഖ്‌നപൂര്‍ ക്ഷേത്രവുമാണ് ഇവിടെ പിന്നെ കാണാനുള്ളത്. അഗ്നേരി ക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം നടത്തുന്ന അഷ്‌മി മേളയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിച്ചേരാറുണ്ട്. മീന്‍പിടുത്തമാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന വിനോദം.



Click it and Unblock the Notifications