രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ ഓര്‍മയ്‌ക്കായി 1974 ല്‍ ആണ് കുമയോണ്‍ റജിമെന്റ്‌ല്‍ സ്‌മാരകം പണികഴിപ്പച്ചത്. എല്ലാ വര്‍ഷവും ഒരു വലിയ പരേഡ് ഇവിടെ സംഘടിപ്പിക്കാറുണ്ട്. 1978 ല്‍ പണികഴിപ്പിച്ച മ്യൂസിയം ആ പ്രദേശത്തിന്റെ ചരിത്രവും പാരമ്പര്യവും അടുത്തറിയാനുള്ള അവസരം നല്‍കുന്നു.ഝാന്‍സി റാണിയുടെ വെള്ളി ചെങ്കോല്‍ , 1962 ലെ യുദ്ധത്തിലെ ചൈനീസ് റൈഫിള്‍, ജാപ്പനീസ് വയര്‍ലെസ്സ് ഫീല്‍ഡ് ടെലിഫോണ്‍ തുടങ്ങിയവയെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ യുദ്ധങ്ങളില്‍ ഉപയോഗിച്ച ആയുധങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തിന്റെ വിവിധ രേഖകളും ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications