സാഹസിക വിനോദങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കിടയില്‍ പ്രശസ്തമായ ഒരു സ്ഥലമാണിത്. ട്രക്കിങ്, സ്‌കീയിങ്, ക്യാംപിങ്, പാരഗ്ലൈഡിങ്, ഹാങ് ഗ്ലൈഡിങ് തുടങ്ങിയതരം വിനോദങ്ങള്‍ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. പബ്ബര്‍ നദി ഈ താഴ് വരയിലൂടെയാണ് ഒഴുകുന്നത്. പബ്ബര്‍ നദിയാണെങ്കില്‍ മീന്‍പിടുത്തം വിനോദമാക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ്. ട്രൗട്ട് മത്സ്യങ്ങള്‍ ഏറെയുണ്ട് ഈ നദിയില്‍. ഒക്ടോബര്‍-ഏപ്രില്‍ മാസങ്ങളാണ് മീന്‍പിടുത്തത്തിന് ഏറ്റവും അനുയോജ്യമായ സമയം.
തടാകങ്ങള്‍, അരുവികള്‍, മലനിരകള്‍ എന്നിങ്ങനെ കാഴ്ചയുടെ സ്വര്‍ഗ്ഗമാണ് ഈ താഴ് വരയില്‍ എങ്ങോട്ടുനോക്കിയാലും. ചന്‍ഷല്‍ ട്രെക്ക്, കുപര്‍ വാലി ട്രെക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രക്ക് റൂട്ടുകള്‍. രോഹ്രുവിലെ ട്രാവല്‍ ഏജന്റുമാരില്‍ നിന്നും ഗൈഡുകളുള്‍പ്പെടെയുള്ള ട്രക്കിങ് പാക്കേജുകള്‍ ലഭ്യമാണ്. ട്രക്കിങ്ങിനിടെ താമസിക്കാനുള്ള ടെന്റുകളും മറ്റും ഇവിടെത്തന്നെ ലഭിയ്ക്കുകയും ചെയ്യും. താഴ്‌വരയുടെ സോന്ദര്യം ആസ്വദിക്കാനുള്ള മറ്റൊരു മികച്ച മാര്‍ഗ്ഗമാണ് ജീപ്പ് സഫാരി.



Click it and Unblock the Notifications